കോഴിക്കോടിനെ പിടിച്ചു കുലുക്കി സൈലം ലേണിങ്ങിന്റെ വിദ്യാഭ്യാസ പുരസ്ക്കാര നിശ
Mail This Article
കടലിരമ്പം പോലെ കാലിക്കറ്റ് ട്രേഡ് സെന്ററിലേക്ക് ഒഴുകിയെത്തിയ 15,000 ഓളം വിദ്യാര്‍ഥികള്‍. അവര്‍ക്കിടയിലേക്ക് താരപരിവേഷത്തോടെ, പഠിച്ചു നേടിയ വിജയത്തിളക്കത്തിന്റെ പ്രഭയോടെ നടന്നെത്തിയ പൂര്‍വവിദ്യാര്‍ഥികള്‍. അക്കാദമിക മികവിന്റെ ഈ വിജയഗാഥയ്‌ക്ക് കയ്യടികളുമായെത്തിയ വെള്ളിത്തിരയിലെ മിന്നും താരങ്ങള്‍. വിദ്യാര്‍ഥികളില്‍ ആവേശക്കൊടുമുടിയേറ്റിക്കൊണ്ട് ഒരു പിടി മികച്ച കലാപ്രകടനങ്ങള്‍. ചലച്ചിത്ര പുരസ്‌ക്കാരദാന ചടങ്ങുകളെ വെല്ലുന്ന പ്രൗഡിയും ആവേശവുമായി നാടിന്റെ മനം കവര്‍ന്നിരിക്കുകയാണ് സൈലം ലേണിങ് നടത്തിയ സ്‌റ്റുഡന്റ് അവാര്‍ഡ് പ്രോഗ്രാമിന്റെ മൂന്നാമത് പതിപ്പ്.
സൈലത്തില്‍ പഠിച്ച് ഐഐടി, എയിംസ് ഉള്‍പ്പെടെ മുന്‍നിര വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം നേടിയ 2476 വിദ്യാര്‍ഥികള്‍ പുരസ്‌ക്കാരം വാങ്ങാന്‍ വേദിയിലെത്തി. സിഎ, സിഎംഎ, എസിസിഎ തുടങ്ങിയ പരീക്ഷകളില്‍ ആഗോള റാങ്കുകള്‍ കൈവരിച്ച വിദ്യാര്‍ഥികളും ചടങ്ങില്‍ ആദരിക്കപ്പെട്ടു. ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ, രമേഷ് പിഷാരടി, നസ്‌ലിൻ, നിഖില വിമൽ, പേർളി മാണി, ജീവ ജോസഫ്, കാർത്തിക് സൂര്യ, ഹനാൻ ഷാ, ഹാഷിർ & ടീം, ഫെജോ തുടങ്ങിയ താരനിര വിദ്യാര്‍ഥികള്‍ക്ക് അഭിനന്ദനങ്ങളും കലാപരിപാടികളുമായി വേദിയില്‍ അണിനിരന്നു.
ചെറിയ രീതിയില്‍ ആരംഭിച്ച് വലിയ ചിന്തകളുമായി വന്‍ വിജയം കൈവരിച്ച് മുന്നേറുന്ന സൈലത്തിന്റെ വളര്‍ച്ച പ്രചോദനം പകരുന്നതാണെന്ന് ചടങ്ങില്‍ സംസാരിച്ച നടന്‍ ടൊവിനോ തോമസ് പറഞ്ഞു. നാലു വര്‍ഷം കൊണ്ട് സൈലം നേടിയ വളര്‍ച്ച അദ്‌ഭുതപ്പെടുത്തുന്നതാണെന്നും ഏതൊരു പ്രതിസന്ധിയിലും വളര്‍ച്ചയ്‌ക്കുള്ള അവസരമുണ്ടെന്ന പാഠമാണ് സൈലത്തിന്റെ വിജയം നമ്മെ പഠിപ്പിക്കുന്നതെന്നും രമേഷ് പിരാഷടി ചൂണ്ടിക്കാട്ടി.
സൈലം സി.ഇ.ഒ ഡോ.അനന്തു എസ്, സൈലം ഡയറക്ടർമാരായ ലിജീഷ്‌കുമാർ, വിനേഷ്‌കുമാർ എന്നിവർ പരിപാടിക്ക് ചുക്കാന്‍ പിടിച്ചു. പഠനത്തിന്റെ സമ്മര്‍ദ്ധങ്ങള്‍ക്ക് ചെറിയ ഇടവേള നല്‍കി വിദ്യാര്‍ഥികള്‍ക്ക് മാനസികോല്ലാസവും സന്തോഷവും നല്‍കാന്‍ ഇത്തരം സ്‌റ്റുഡന്റ്‌സ് അവാര്‍ഡ് നിശകള്‍ സഹായകമാകുമെന്നും സംഘാടകര്‍ അഭിപ്രായപ്പെടുന്നു. നല്ലവണ്ണം പഠിച്ച് മുന്നേറിയ തങ്ങളുടെ സീനിയേഴ്‌സിന് ലഭിക്കുന്ന ഇത്തരം സ്വീകരണങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ മെച്ചമായി പഠിക്കാനുള്ള പ്രോത്സാഹനം നല്‍കുമെന്നും സൈലത്തിന്റെ സാരഥികള്‍ കണക്കുകൂട്ടുന്നു.
മെഡിക്കൽ - എഞ്ചിനീയറിങ് പ്രവേശനപ്പരീക്ഷാ പരിശീലനരംഗത്ത് മികച്ച മുന്നേറ്റം കാഴ്‌ചവച്ച സൈലം ലേണിങ്ങിൽനിന്ന് പതിനായിരക്കണക്കിന് വിദ്യാർഥികളാണ് കഴിഞ്ഞ നാലു വർഷംകൊണ്ട് വിവിധ പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയത്. ആയിരത്തിലധികം സൈലം വിദ്യാർഥികൾക്കാണ് ഈ വർഷം മാത്രം എയിംസ്, എന്‍ഐടി, ഐഐടി തുടങ്ങിയ തുടങ്ങിയ ഇന്ത്യയിലെ പ്രമുഖ സ്ഥാപനങ്ങളില്‍ അഡ്‌മിഷൻ ലഭിച്ചത്. നീറ്റ്, ജെഇഇ കോച്ചിങ് കൂടാതെ പി.എസ്.സി, എസ്.എസ്.സി, ബാങ്കിങ്, റെയിൽവേ, കൊമേഴ്‌സ് പ്രൊഫഷണൽ കോഴ്‌സുകൾക്കും സൈലം പരിശീലനം നൽകുന്നുണ്ട്. തമിഴ്നാട്ടിലും കർണാടകത്തിലുമെല്ലാം സൈലത്തിന് ക്യാമ്പസുകളും സ്കൂളുകളുമുണ്ട്. പതിനഞ്ചു ലക്ഷത്തോളം വിദ്യാര്‍ഥികള്‍ ആശ്രയിക്കുന്ന സൈലത്തിന് കേരളത്തിലുടനീളം ട്യൂഷൻ സെന്ററുകളുമുണ്ട്.
2025ലെ നീറ്റ് പരീക്ഷ എഴുതുന്നവർക്കുള്ള ക്രാഷ് കോഴ്സ് അഡ്‌മിഷനും, 6 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കുള്ള 2025 - 26 അദ്ധ്യയന വർഷത്തേക്കുള്ള ഫൗണ്ടേഷൻ പ്രോഗ്രാമിന്റെ അഡ്‌മിഷനും, അടുത്ത വർഷത്തേക്കുള്ള നീറ്റ്- ജെഇഇ റിപ്പീറ്റർ ബാച്ചുകളിലേക്കുള്ള അഡ്‌മിഷനും സൈലത്തിൽ ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് : 6009100300