ക്ലെയർ പൊളോസാക്; പുരുഷന്മാരുടെ ഏകദിന മത്സരം നിയന്ത്രിച്ച ആദ്യ വനിത
Mail This Article
രാജ്യാന്തര ക്രിക്കറ്റിൽ പുരുഷന്മാരുടെ ഏകദിന മത്സരം നിയന്ത്രിച്ച് ഓസ്ട്രേലിയയുടെ വനിതാ അംപയർ ക്ലെയർ പൊളോസാക് ചരിത്രം കുറിച്ചത് 2019 ഏപ്രിൽ 27നാണ്. ഐസിസി ലോക ക്രിക്കറ്റ് ലീഗ് ഡിവിഷൻ 2 ലെ ഒമാൻ-നമീബിയ മത്സരമാണു നിയന്ത്രിച്ചാണ് ക്ലെയർ പൊളോസാക് ഈ നേട്ടം കൈവരിച്ചത്. ഈ വർഷം ജനുവരിയിൽ സിഡ്നിയിൽ വെച്ചു നടന്ന ഇന്ത്യ–ഒാസ്ട്രേലിയ ടെസ്റ്റ് ക്രിക്കറ്റ് മത്സരം നിയന്ത്രിച്ച് പുരുഷന്മാരുടെ ടെസ്റ്റ് ക്രിക്കറ്റ് നിയന്ത്രിച്ച ആദ്യ വനിതാ അംപയർ എന്ന ബഹുമതിയും ഈ 33 കാരി സ്വന്തമാക്കിയിട്ടുണ്ട്.
ചരിത്രത്തിൽ ഇന്ന് ഏപ്രിൽ 27
∙ഭീകരാക്രമണത്തിൽ തകർക്കപ്പെട്ട ന്യൂയോർക്ക് വേൾഡ് ട്രേഡ് സെന്ററിന്റെ സ്ഥാനത്തു ഫ്രീഡം ടവറിന്റെ നിർമാണം ആരംഭിച്ചു (2006). 'വൺ വേൾഡ് ട്രേഡ് സെന്റർ' എന്നാണ് ഇത് ഇപ്പോൾ അറിയപ്പെടുന്നത്.
∙ലോകത്തെ ഏറ്റവും വലിയ യാത്രാവിമാനം എയർബസ് A380 ന്റെ ആദ്യ പറക്കൽ (2005). സിംഗപ്പൂർ എയർലൈസൻസാണ് ഇത് ആദ്യം സ്വന്തമാക്കിയത്.
∙താജ്മഹലിന്റെ നിർമാണത്തിലൂടെ അനശ്വരയായ മുംതാസ് മഹൽ ജനിച്ചു (1593). അർജുമന്ദ് ബാനു ബീഗം എന്നായിരുന്നു യഥാർഥ പേര്.
∙ഒന്നാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം (1957).
∙ലോകത്തെ ആദ്യ പഴ്‌സനൽ കംപ്യൂട്ടർ മൗസ് സീറോക്സ് പാർക്ക് കമ്പനി വിപണിയിലിറക്കി (1981). യുഎസ് എൻജിനീയർ ഡഗ്ലസ് ഏംഗൽ ബർട്ടാണു കംപ്യൂട്ടർ മൗസ് ആദ്യം വികസിപ്പിച്ചത്.
∙സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസും കേരള ഗവർണറുമായിരുന്ന പി. സദാശിവം ജനിച്ചു (1949). ഗവർണറായ ആദ്യ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്.
English Summary : Exam Guide - April 27 - Today in history