‘എറിസ്’ കണ്ടെത്തൽ, മമതയുടെ ജനനം, ഹൈദരാലിയുടെ വിടവാങ്ങൽ; ചരിത്രത്തിൽ ജനുവരി 6
Mail This Article
∙ പ്ലൂട്ടോയെ ഗ്രഹപദവിയില്‍ നിന്നു പുറത്താക്കാനുള്ള ചർച്ചകൾക്കു വഴിയൊരുക്കി കുള്ളൻ ഗ്രഹമായ ‘എറിസ്’ കണ്ടെത്തി (2005). ഗ്രീക്ക് പുരാണങ്ങളിലെ കലഹദേവതയാണ് എറിസ്.
∙ രാജ്യത്ത് ഇപ്പോഴത്തെ ഏക വനിതാ മുഖ്യമന്ത്രി മമത ബാനർജി ജനിച്ചു (1955). കേന്ദ്ര റെയിൽവേ മന്ത്രിയായ ആദ്യ വനിതയും ബംഗാളിലെ ആദ്യ വനിതാ മുഖ്യമന്ത്രിയുമാണ്. തൃണമൂൽ കോൺഗ്രസ് സ്ഥാപക.
∙ കഥകളി സംഗീതജ്ഞൻ കലാമണ്ഡലം ഹൈദരാലി വാഹനാപകടത്തിൽ മരിച്ചു (2006). ‘ഓർത്താൽ വിസ്മയം’ എന്നത് ഇദ്ദേഹത്തിന്റെ ഓർമക്കുറിപ്പുകളുടെ സമാഹാരമാണ്. ‘കലാമണ്ഡലം ഹൈദരാലി’എന്ന ചിത്രത്തിൽ മുഖ്യകഥാപാത്രമായത് രഞ്ജി പണിക്കരാണ്.
Special Focus 1971
∙ ആദ്യ രാജ്യാന്തര ഏകദിന ക്രിക്കറ്റ് മത്സരം ഓസ്ട്രേലിയയിലെ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്നു.
∙ ഓസ്ട്രേലിയ– ഇംഗ്ലണ്ട് മത്സരത്തിൽ ഓസ്ട്രേലിയ അഞ്ച് വിക്കറ്റിനു ജയിച്ചു. 40 ഓവർ മാച്ചായിരുന്നു. ഒരു ഓവറിൽ അന്ന് 8 ബോൾ ഉണ്ടായിരുന്നു. ബിൽ ലവ്റി ഓസ്ട്രേലിയയുടെയും റേ ഇല്ലിങ്‌വർത്ത് ഇംഗ്ലണ്ടിന്റെയും ക്യാപ്റ്റൻമാരായിരുന്നു.
∙ 119 ബോളിൽ 82 റൺസ് നേടിയ ഇംഗ്ലണ്ടിന്റെ ജോൺ എഡ്രിച്ച് മാൻ ഓഫ് ദ് മാച്ച് ആയി. ഇതുവഴി ഏകദിനത്തിൽ അർധശതകം നേടിയ ആദ്യ ബാറ്റ്സ്മാനായി എഡ്രിച്ച്.
∙ ഇംഗ്ലണ്ടിന്റെ ജഫ്രി ബോയ്കോട്ടിനെ പുറത്താക്കി ഓസ്ട്രേലിയയുടെ അലൻ തോംസൺ ഏകദിനത്തിലെ ആദ്യ വിക്കറ്റ് നേട്ടക്കാരനായി. ഏകദിനത്തിലെ ആദ്യ സിക്സർ ഈ മത്സരത്തിൽ ഓസ്ട്രേലിയയുടെ ഇയാൻ ചാപ്പലാണു നേടിയത്
Content Summary : Exam Guide - Today In History - 05 January 2022