ലോകത്തെ ആദ്യ ഇലക്ട്രോണിക് സ്റ്റോക്ക് എക്സ്ചേഞ്ച് ?
Mail This Article
സ്പെഷൽ ഫോക്കസ് 1872
∙ ബ്രിട്ടിഷ് ഇന്ത്യയിലെ വൈസ്രോയ് മേയോ പ്രഭുവിനെ ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ ഷേർ അലി വധിച്ചു.
∙ ഇന്ത്യയിൽ വധിക്കപ്പെട്ട ഏക ബ്രിട്ടിഷ് വൈസ്രോയ് ആണ് മേയോ പ്രഭു. റിച്ചഡ് സൗത്ത് വെൽ ബുർക്കെ എന്നായിരുന്നു യഥാർഥ പേര്.
∙ ബ്രിട്ടിഷ് ഇന്ത്യയിൽ സാമ്പത്തിക വികേന്ദ്രീകരണത്തിനു തുടക്കം കുറിച്ച മേയോ പ്രഭുവാണ് സ്റ്റാറ്റിസ്റ്റിക്കൽ സർവേ ഓഫ് ഇന്ത്യ സ്ഥാപിച്ചത്. ഇദ്ദേഹത്തിന്റെ ഭരണകാലത്ത് 1872 ലാണ് ഇന്ത്യയിൽ ആദ്യം സെൻസസ് നടന്നത്. കൃഷിക്കും വാണിജ്യത്തിനും മേയോ പ്രഭു പ്രത്യേക വകുപ്പ് ആരംഭിച്ചു.
∙ ഇദ്ദേഹത്തിന്റെ കാലത്ത് 1871ൽ സ്ഥാപിച്ചതാണ് ലഹോറിലെ മേയോ ഹോസ്പിറ്റൽ. ഇദ്ദേഹത്തിന്റെ സ്മരണാർഥം 1875 ൽ അജ്മീറിൽ മേയോ കോളജ് സ്ഥാപിച്ചു.
ചരിത്രത്തിൽ ഇന്ന് - 8 ഫെബ്രുവരി
∙ ഭാരതീയ വിദ്യാഭവൻ സ്ഥാപിച്ച കെ. എം. മുൻഷി അന്തരിച്ചു (1971). വനമഹോൽസവത്തിനു തുടക്കം കുറിച്ച ഇദ്ദേഹം ഇന്ത്യൻ ഭരണഘടനാ ഡ്രാഫ്റ്റിങ് കമ്മിറ്റി അംഗമായിരുന്നു.
∙ ഇന്ത്യയുടെ മൂന്നാം രാഷ്ട്രപതി ഡോ. സാക്കിർ ഹുസൈൻ ഹൈദരാബാദിൽ ജനിച്ചു (1897). ഗവർണറായശേഷം രാഷ്ട്രപതിയായ ആദ്യ വ്യക്തി. 1963 ൽ ഭാരതരത്ന ലഭിച്ചു.
∙ ലോകത്തെ ആദ്യ ഇലക്ട്രോണിക് സ്റ്റോക്ക് എക്സ്ചേഞ്ച് നാസ്ഡാക് (NASDAQ) പ്രവർത്തനം ആരംഭിച്ചു (1971). നാഷനൽ അസോസിയേഷൻ ഓഫ് സെക്യൂരിറ്റി ഡീലേഴ്സ് ആരംഭിച്ച ഇതിന്റെ ആസ്ഥാനം ന്യൂയോർക്ക് ആണ്.
Content Summary : Exam Guide - Today In History - 8 February