കേണൽ ഗോദവർമ രാജയുടെ ജന്മദിനം...ചരിത്രത്തിൽ ഒക്ടോബർ 13
Mail This Article
∙ 1908 ഒക്ടോബർ 13 – കേണൽ ഗോദവർമ രാജയുടെ ജന്മദിനം. സംസ്ഥാന കായിക ദിനമായി ആചരിക്കുന്നു.
∙കായിക കേരളത്തിന്റെയും കേരള വിനോദ സഞ്ചാരത്തിന്റെയും പിതാവായി അറിയപ്പെടുന്നതു ജി. വി. രാജയാണ്. 1954 ൽ രൂപംകൊണ്ട ട്രാവൻകൂർ സ്പോർട്സ് കൗൺസിലിന്റെ സ്ഥാപക പ്രസിഡന്റാണ്. വേളി ബോട്ട് ക്ലബ്, ട്രിവാൻഡ്രം ഫ്ലയിങ് ക്ലബ്, ട്രിവാൻഡ്രം ടെന്നിസ് ക്ലബ് എന്നിവ അദ്ദേഹമാണു സ്ഥാപിച്ചത്.
∙കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റും ബിസിസിഐ വൈസ് പ്രസിഡന്റുമായിരുന്നു. കോവളത്തെ വിനോദ സഞ്ചാര മേഖലയാക്കി വികസിപ്പിക്കാൻ മുൻ കയ്യെടുത്തതു ജി. വി. രാജയാണ്.
∙1971 ഏപ്രിൽ 30നു കുളു താഴ്‌വരയിൽ വിമാനാപകടത്തിലായിരുന്നു മരണം. അദ്ദേഹത്തിന്റെ ബഹുമാനാർത്ഥമാണ് തിരുവനന്തപുരത്തെ ജി. വി. രാജ സ്പോർട്സ് സ്കൂൾ. കായിക രംഗത്തെ സംഭാവനകൾക്ക് സംസ്ഥാന സർക്കാർ ജി. വി. രാജ പുരസ്കാരം നൽകിവരുന്നു.
ദിനാചരണം, മറ്റു വിവരങ്ങൾ
∙രാജ്യാന്തര ദുരന്തനിവാരണ ദിനം.
∙ഏഷ്യയിലെ ഏറ്റവും ചെറിയ രാജ്യമായ മാലദ്വീപുകൾ കോമൺവെൽത്തിൽ നിന്നു പിൻമാറി(2016). 2020ൽ വീണ്ടും അംഗമായി.
∙5 ഒളിംപിക് സ്വർണവും 11 ലോക ചാംപ്യൻഷിപ് കിരീടവും നേടിയ ഓസ്ട്രേലിയൻ നീന്തൽ താരം ഇയാൻ തോർപ് ജനിച്ചു(1982). തോർപ്പിഡോ എന്നറിയപ്പെട്ടു.
∙യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക വസതി വൈറ്റ് ഹൗസ് നിർമാണം തുടങ്ങി(1792). ജയിംസ് ഹോബാൻ ആണ് രൂപകൽപന നിർവഹിച്ചത്.
Content Summary : PSC Exam Guide - Today In History - 13 October