ചരിത്രത്തില്‍ ഒക്ടോബർ 22, അടുത്തറിയാം സഹ്യന്റെ മകനെ
Mail This Article
∙ 2010 ൽ ആനയെ ദേശീയ പൈതൃകജീവിയായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു.
∙ കേരളം, കർണാടക, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളുടെ ഔദ്യോഗിക മൃഗവും ലാവോസ്, തായ്‌ലൻഡ് തുടങ്ങിയ രാജ്യങ്ങളുടെ ദേശീയ മൃഗവുമാണ് ആന.
∙ഏറ്റവും കൂടുതൽ ആനകളുള്ള രാജ്യം ബോട്സ്വാനയാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആനകൾ ഉള്ള സംസ്ഥാനം കർണാടകയാണ്.
∙ആനകളെയും അവയുടെ ആവാസവ്യവസ്ഥയും മറ്റും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ 1992ൽ കേന്ദ്ര സർക്കാർ പ്രൊജക്ട് എലിഫന്റ് ആരംഭിച്ചു.
∙കേരള സംസ്ഥാന ഗജദിനം ഒക്ടോബർ 4 ആണ്. സഹ്യന്റെ മകൻ എന്നു വിശേഷണമുള്ള ജീവി.
∙ലോക ഊർജദിനം.
∙പട്ടം താണുപിള്ളയുടെ രാജിയെ തുടർന്ന് പറവൂർ ടി. കെ. നാരായണപിള്ള തിരുവിതാംകൂറിലെ അവസാന പ്രധാനമന്ത്രിയായി (1948). തിരു– കൊച്ചിയുടെ ആദ്യ മുഖ്യമന്ത്രിയുമാണു പറവൂർ ടി. കെ. നാരായണപിള്ള.
∙ശ്രീമൂലം പ്രജാസഭയുടെ ആദ്യ യോഗം തിരുവനന്തപുരം വിജെടി ഹാളിൽ ചേർന്നു (1904).
∙ഫ്രഞ്ച് തത്വചിന്തകനും എഴുത്തുകാരനുമായ ജീൻ പോൾ സാർത്രിനു സാഹിത്യ നൊബേൽ പ്രഖ്യാപിച്ചു (1964). നൊബേൽ നിരസിച്ച ആദ്യ വ്യക്തി.
Content Summary : October 22 in History