Activate your premium subscription today
ഇളംപ്രായത്തിൽ തന്നെ ശരീരം വെട്ടിമുറിച്ച് 8 ശസ്ത്രക്രിയകൾ, ആശുപത്രി തന്നെ വീടാക്കി മാറ്റിയ കുട്ടിക്കാലം, അച്ഛനമ്മമാരുടെ കൈക്കുമ്പിളിൽ മാത്രം പുറംലോകം കണ്ട ബാല്യം; ഇതിൽ തളർന്നു വീഴുകയായിരുന്നില്ല അനുരാഗ്. മനസ്സിനു ചിറകുകൾ നൽകി സ്വപ്ന ലോകത്തിലൂടെ പറക്കുകയായിരുന്നു. എൻഡോസൾഫാൻ വിഷമഴയെ നിശ്ചയദാർഢ്യം
ഇന്നു തിരശീല വീഴുന്നത് സാംസ്കാരിക പങ്കുവയ്ക്കൽ കലോൽസവത്തിനാണ്. നമ്മുടെ കുട്ടികൾ ഏറെയും താമസിച്ചത് വീടുകളിലാണ്. ഇവിടെയുള്ളവരുടെ സംസാരവും ഭാഷയും ഭക്ഷണവുമെല്ലാം പലർക്കും പുതുമയാണ്. എല്ലാ മേഖലകളിലെയും പങ്കുവയ്ക്കലാണ് നടന്നത്.
മൂന്നു വർഷമായി ഇംഗ്ലിഷ് പ്രസംഗത്തിലും ഇംഗ്ലിഷ് പദ്യപാരായണത്തിലും വിജയത്തിന്റെ കുത്തക കൈവിടാതെ എട്ടാം ക്ലാസ്സുകാരി ശ്രദ്ധ സണ്ണി. കട്ടപ്പന വെള്ളയാംകുടി സെന്റ് ജെറോംസ് എച്ച്എസ്എസ് വിദ്യാർത്ഥിനിയാണ് ശ്രദ്ധ. സംസ്ഥാന കലോത്സവം ഇല്ലാത്ത യുപി വിഭാഗത്തിൽ മുൻ വർഷങ്ങളിൽ ജില്ലാതലത്തിൽ ഒന്നാം സ്ഥാനം
കാഞ്ഞങ്ങാട് ∙ മണിക്കൂറുകൾ നീണ്ട ആകാംക്ഷയ്ക്കൊടുവിൽ സംസ്ഥാന സ്കൂൾ കലോൽസവ കിരീടം പാലക്കാട് സ്വന്തമാക്കി. 951 പോയിന്റുകളുമായാണ് പാലക്കാടിന്റെ നേട്ടം. 949 പോയിന്റുകളുമായി കോഴിക്കോടും കണ്ണൂരും രണ്ടാം സ്ഥാനം പങ്കിട്ടു. 940 പോയിന്റുകളുമായി തൃശൂരാണ് മൂന്നാം സ്ഥാനത്ത്. അന്തിമ ഫലം വരുമ്പോൾ ആനന്ദമഴയിൽ കുതിർന്നു നിൽക്കുകയാണ് കാഞ്ഞങ്ങാട്.
രക്ഷിതാക്കൾ പലരും 3000 രൂപ കൊടുത്തതായി പറയുമ്പോൾ ലോകായുക്ത പറയുന്നത് അതിന്റെ പത്തിലൊന്നു തുകയാണ് യഥാർഥത്തിൽ ഈടാക്കിയതെന്നാണ്. അഭിഭാഷക ഫീസും മെസഞ്ചർ നിരക്കും അഭിഭാഷകരുടെ അക്കൗണ്ടിലാണിട്ടു നൽകിയതെന്നും 3000 രൂപ മെസഞ്ചർ നിരക്കായി വേണമെന്നാണു തങ്ങളോട് അഭിഭാഷകർ ആവശ്യപ്പെട്ടതെന്നും അപ്പീൽ അനുമതിയുമായി എത്തിയ രക്ഷിതാക്കൾ പറയുന്നു.