SBI: 5,454 ക്ലാർക്ക്, ശമ്പളം:17,900–47,920 രൂപ
Mail This Article
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ക്ലറിക്കൽ കേഡറിലെ ജൂനിയർ അസോഷ്യേറ്റ് (കസ്റ്റമർ സപ്പോർട്ട് ആൻഡ് സെയിൽസ്) തസ്തികയിൽ 5,454 ഒഴിവ്. മേയ് 17 വരെ ഓൺലൈനിൽ അപേക്ഷിക്കാം. കേരള സർക്കിൾ/സെന്ററിൽ 132 ഒഴിവുണ്ട്.
ഏതെങ്കിലും ഒരു സംസ്ഥാനത്തെ ഒഴിവുകളിലേക്കു മാത്രം അപേക്ഷിക്കുക. അപേക്ഷിക്കുന്ന സംസ്ഥാനത്തെ ഔദ്യോഗിക/പ്രാദേശിക ഭാഷയിൽ പ്രാവീണ്യം (എഴുതാനും വായിക്കാനും സംസാരിക്കാനും മനസിലാക്കാനും) ഉണ്ടായിരിക്കണം.
ശമ്പളം:17,900–47,920 രൂപ.
യോഗ്യത (2021 ഓഗസ്റ്റ് 16ന്): ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ തത്തുല്യം.
പ്രായം: 2021 ഏപ്രിൽ ഒന്നിന് 20–28 (പട്ടികവിഭാഗത്തിന് അഞ്ചും ഒബിസിക്കു മൂന്നും വികലാംഗർക്കു പത്തും വർഷം ഇളവ്. വിമുക്തഭടൻമാർക്കും ഇളവുണ്ട്).
തിരഞ്ഞെടുപ്പ്: ഓൺലൈൻ രീതിയിൽ പ്രിലിമിനറി, മെയിൻ പരീക്ഷകളുണ്ടാകും. ഒരു മണിക്കൂർ ദൈർഘ്യമുള്ള പ്രിലിമിനറി ഓൺലൈൻ പരീക്ഷ ജൂണിൽ നടന്നേക്കും. ഇംഗ്ലിഷ് ലാംഗ്വേജ്, ന്യൂമെറിക്കൽ എബിലിറ്റി, റീസനിങ് എബിലിറ്റി വിഭാഗങ്ങളിൽ നിന്നുള്ള 100 ഒബ്ജെക്ടീവ് ചോദ്യങ്ങളുണ്ടാകും. കേരളത്തിൽ കൊച്ചി, കോട്ടയം, ആലപ്പുഴ, കൊല്ലം, കണ്ണൂർ, പാലക്കാട്, തൃശൂർ, കോഴിക്കോട്, തിരുവനന്തപുരം, മലപ്പുറം എന്നിവിടങ്ങളിൽ കേന്ദ്രമുണ്ട്.
മെയിൻ പരീക്ഷയും ഒബ്ജെക്ടീവ് മാതൃകയിലാണ്. പ്രാദേശിക ഭാഷാപരിജ്ഞാനം പരിശോധിക്കാൻ ലാംഗ്വേജ് ടെസ്റ്റും നടത്തും. പത്താം ക്ലാസ് അല്ലെങ്കിൽ പന്ത്രണ്ടാം ക്ലാസ് തലം വരെ പ്രാദേശികഭാഷ (മാർക്ക് ഷീറ്റ്/സർട്ടിഫിക്കറ്റ്) പഠിച്ചുവെന്നു കാണിക്കുന്ന രേഖ ഹാജരാക്കുന്നവർക്ക് ഇതു ബാധകമല്ല. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ആറു മാസം പ്രൊബേഷൻ.
ഫീസ്: 750 രൂപ (പട്ടികവിഭാഗം, വിമുക്തഭടൻ, അംഗപരിമിതർക്കു ഫീസില്ല). ഓൺലൈൻ രീതിയിലൂടെ ഫീസ് അടയ്ക്കണം (ഡെബിറ്റ്/ക്രെഡിറ്റ് കാർഡ്, ഇന്റർനെറ്റ് ബാങ്കിങ് മുഖേന).
www.bank.sbi, www.sbi.co.in എന്നീ വെബ്സൈറ്റുകളിലൂടെ ഓൺലൈൻ അപേക്ഷ അയയ്ക്കാം. അപേക്ഷിക്കാനും പരീക്ഷ സംബന്ധിച്ചുമുള്ള കൂടുതൽ വിവരങ്ങളും നിർദേശങ്ങളും വെബ്സൈറ്റിൽ.
English Summary: Recruitment In SBI