AIIMS: നഴ്സിങ് ഒാഫിസർ, .ശമ്പളം: 9300– 34,800+ഗ്രേഡ് പേ 4600
Mail This Article
ന്യൂഡൽഹി ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസ്, നഴ്സിങ് ഒാഫിസർ റിക്രൂട്മെന്റ് കോമൺ എലിജിബിലിറ്റി ടെസ്റ്റിന് (NORCET 2021) അപേക്ഷ ക്ഷണിച്ചു.
ഭട്ടിൻഡ, ഭോപാൽ, ഭുവനേശ്വർ, ബിലാസ്പുർ, ദ്യോഗർ, ഗൊരഖ്പുർ, വിജയ്പുർ ജമ്മു, ജോധ്പുർ, കല്യാണി, മംഗളഗിരി, നാഗ്പുർ, ഡൽഹി, പട്ന, റായ് ബറേലി, റായ്പുർ, രാജ്കോട്ട്, ഋഷികേശ്, ബിബിനഗർ എയിംസുകളിലാണ് ഒഴിവ്. ഒക്ടോബർ 30 വരെ ഒാൺലൈനായി അപേക്ഷിക്കാം.
യോഗ്യത: I. a) ബിഎസ്‌സി (Hons) നഴ്സിങ്/ബിഎസ്‌സി നഴ്സിങ് അല്ലെങ്കിൽ ബിഎസ്‌സി (പോസ്റ്റ്–സർട്ടിഫിക്കറ്റ്)/പോസ്റ്റ് ബേസിക് ബിഎസ്‌സി നഴ്സിങ്. b) സ്റ്റേറ്റ്/ഇന്ത്യൻ നഴ്സിങ് കൗൺസിലിൽ നഴ്സസ് ആൻഡ് മിഡ്‌വൈഫ് റജിസ്ട്രേഷൻ അല്ലെങ്കിൽ II) a) ജനറൽ നഴ്സിങ് മിഡ്‌വൈഫറി ഡിപ്ലോമ. b) സ്റ്റേറ്റ്/ഇന്ത്യൻ നഴ്സിങ് കൗൺസിലിൽ നഴ്സസ് ആൻഡ് മിഡ്‌വൈഫ് റജിസ്ട്രേഷൻ. c) കുറഞ്ഞത് 50 കിടക്കകളുള്ള ആശുപത്രിയിൽ രണ്ടു വർഷ പരിചയം. പ്രായം: 18–30. അർഹർക്ക് ഇളവ്.ശമ്പളം: 9300– 34,800+ഗ്രേഡ് പേ 4600. തിരഞ്ഞെടുപ്പ്: നവംബർ 20 ന് ഒാൺലൈൻ പരീക്ഷ മുഖേന.
ഫീസ്: 3000 രൂപ. പട്ടികവിഭാഗം/ഇഡബ്ല്യുഎസ്: 2500. ഭിന്നശേഷിക്കാർക്കു ഫീസില്ല. ഒാൺലൈനായി അടയ്ക്കാം.
Content Summary : AIIMS Nursing Officer Recruitment