പുണെ ഡിഫൻസ് എസ്റ്റേറ്റ്സ് ഓർഗനൈസേഷൻ: 97 ഒഴിവ്, ശമ്പളം: 9300– 34,800
Mail This Article
കേന്ദ്ര പ്രതിരോധ വകുപ്പിനു കീഴിൽ പുണെ സതേൺ കമാൻഡിലെ ഡിഫൻസ് എസ്റ്റേറ്റ്സ് ഓർഗനൈസേഷൻ ഓഫിസുകളിൽ വിവിധ തസ്തികകളിൽ 97 ഒഴിവ്. ജനുവരി 15നകം അപേക്ഷിക്കാം.
തസ്തിക, ഒഴിവ്, പ്രായം, ശമ്പളം:
∙സബ് ഡിവിഷനൽ ഓഫിസർ (89): 2 വർഷ ഡിപ്ലോമ/സർട്ടിഫിക്കറ്റ് (സർവേയിങ്/ ഡ്രാഫ്റ്റ്സ്മാൻഷിപ് സിവിൽ), 18–27; 5200– 20,200.
∙ജൂനിയർ ഹിന്ദി ട്രാൻസ്‌ലേറ്റർ (7): ഇംഗ്ലിഷ്/ഹിന്ദിയിൽ പിജി അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ പിജി (ബിരുദതലത്തിൽ ഹിന്ദി/ഇംഗ്ലിഷ് കംപൽസറി/ഇലക്ടീവ് ആയി പഠിച്ചിരിക്കണം) 18–30; 9300– 34,800.
∙ഹിന്ദി ടൈപ്പിസ്റ്റ് (1): പത്താം ക്ലാസ്/തത്തുല്യം, ഹിന്ദി ടൈപ്പിങ്ങിൽ മിനിറ്റിൽ 25 വാക്ക് വേഗം. 18–27; 5200– 20200.
അപേക്ഷാഫീസ് 200 രൂപ. എസ്‌സി, എസ്ടി, ഒബിസി, വിമുക്ത ഭടന്മാർ, വനിതകൾ, സാമ്പത്തിക ദുർബല വിഭാഗങ്ങൾ എന്നിവർക്കു ഫീസില്ല. അപേക്ഷാഫോമും വിശദവിവരങ്ങളും വെബ്സൈറ്റിൽ https://www.dgde.gov.in
Content Summary: Pune Defence Estates Organisation Recruitment