നവോദയ വിദ്യാലയങ്ങളിൽ അധ്യാപകരാകാം; 2200 ഒഴിവുകൾ
Mail This Article
×
നവോദയ വിദ്യാലയ സമിതി അധ്യാപക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 2200 ഒഴിവുകളുണ്ട്. ജൂലൈ 22 വരെ ഓൺലൈനിൽ അപേക്ഷിക്കാം. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ 584 ഒഴിവുകളിലേക്കു സ്പെഷൽ റിക്രൂട്ട്മെന്റാണ് (വ്യത്യസ്ത വിജ്ഞാപനം, വെബ്സൈറ്റ് കാണുക). www.navodaya.gov.in
പ്രിൻസിപ്പൽ തസ്തികയിൽ 78 ഒഴിവുകളുണ്ട്. പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചർ വിഭാഗത്തിൽ 691, ട്രെയിൻഡ് ഗ്രാജ്വേറ്റ് ടീച്ചർ വിഭാഗത്തിൽ 819, ട്രെയിൻഡ് ഗ്രാജ്വേറ്റ് ടീച്ചർ (തേഡ് ലാംഗ്വിജ്) വിഭാഗത്തിൽ 343, മിസലേനിയസ് കാറ്റഗറി ടീച്ചർ വിഭാഗത്തിൽ 269 എന്നിങ്ങനെയാണ് ഒഴിവ്. തിരഞ്ഞെടുപ്പ്: കംപ്യൂട്ടർ ബേസ്ഡ് എഴുത്തുപരീക്ഷയുടെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിൽ.
Content Summary : Navodaya Vidyalaya Samiti Recruitment 2022 - Apply Online for 2200 Faculty
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.