ADVERTISEMENT

സ്‌മോൾ ഇൻഡസ്ട്രീസ് ഡവലപ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ അസിസ്റ്റന്റ് മാനേജർ തസ്തികയിൽ 100 ഒഴിവ്. ഓൺലൈൻ അപേക്ഷ ജനുവരി 3 വരെ.  ഗ്രേഡ് എ ജനറൽ സ്ട്രീം വിഭാഗത്തിലാണ് അവസരം.

 

യോഗ്യത: പോസ്റ്റ് ഗ്രാജ്വേറ്റ് ബിരുദം (കൊമേഴ്സ്/ഇക്കണോമിക്സ്/മാനേജ്മെന്റ് വിഷയങ്ങൾക്കു മുൻഗണന) അല്ലെങ്കിൽ നിയമബിരുദം/എൻജിനീയറിങ് ബിരുദം (സിവിൽ/ഇലക്ട്രിക്കൽ/മെക്കാനിക്കൽ വിഷയങ്ങൾക്കു മുൻഗണന) അല്ലെങ്കിൽ സിഎ/സിഎസ്/സിഡബ്ല്യുഎ/സിഎംഎ/സിഎഫ്‌എ അല്ലെങ്കിൽ പിഎച്ച്ഡി.

 

പ്രായം: 21–28. പട്ടികവിഭാഗത്തിന് അഞ്ചും ഒബിസിക്കു മൂന്നും അംഗപരിമിതർക്കു പത്തും വർഷം ഇളവ്. വിമുക്‌തഭടൻമാർക്കും ഇളവുണ്ട്. യോഗ്യത: ഒബ്ജക്ടീവ്, ഡിസ്ക്രിപ്റ്റീവ് മാതൃകയിലുള്ള എഴുത്തുപരീക്ഷയും പഴ്സനൽ ഇന്റർവ്യൂവും അടിസ്ഥാനമാക്കി. ജനുവരി/ഫെബ്രുവരിയിൽ പരീക്ഷ നടത്തും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രമുണ്ട്. ഫീസ്: 1100 രൂപ. പട്ടികവിഭാഗം, അംഗപരിമിതർക്ക് 175 രൂപ. ഓൺലൈനിലൂടെ ഫീസ് അടയ്‌ക്കാം.  www.sidbi.in 

 

Content Summary : SIDBI Grade A Notification 2022 Out for 100 Posts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com