ADVERTISEMENT

ഇന്ത്യൻ കോസ്‌റ്റ് ഗാർഡിൽ നാവിക് (ജനറൽ ഡ്യൂട്ടി), നാവിക് (ഡൊമസ്‌റ്റിക് ബ്രാഞ്ച്) തസ്തികകളിൽ 255 ഒഴിവ്. ഫെബ്രുവരി 6 മുതൽ 16 വരെ അപേക്ഷിക്കാം. https://joinindiancoastguard.cdac.in

Read Also : ആർമി ഓർഡ്നൻസ് കോർ സെന്ററിൽ 1793 ഒഴിവ്

യോഗ്യത:

∙ നാവിക് (ജനറൽ ഡ്യൂട്ടി): കേന്ദ്ര/സംസ്ഥാന സർക്കാർ അംഗീകൃത പ്ലസ്‌ ടു (മാ‌ത്‌സ്, ഫിസിക്‌സ്) ജയം.

∙നാവിക് (ഡൊമസ്‌റ്റിക് ബ്രാഞ്ച്): കേന്ദ്ര/സംസ്ഥാന സർക്കാർ അംഗീകൃത പത്താം ക്ലാസ് ജയം.

 

∙പ്രായം: 18–22. എസ്‌സി/എസ്ടി വിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നും വർഷം ഇളവുണ്ട്.

∙ശാരീരികയോഗ്യത: ഉയരം: കുറഞ്ഞത് 157 സെ.മീ; നെഞ്ചളവ്: ആനുപാതികം, കുറഞ്ഞത് അഞ്ചു സെ.മീ. വികാസം വേണം; തൂക്കം ഉയരത്തിനും പ്രായത്തിനും ആനുപാതികം.

 

∙അപേക്ഷാഫീസ്: 300 രൂപ. എസ്‌സി, എസ്ടിക്കാർക്കു ഫീസില്ല. ഓൺലൈനായി അടയ്ക്കാം. ഓൺലൈൻ പരീക്ഷ, കായികക്ഷമതാ പരിശോധന, വൈദ്യപരിശോധന, ഡോക്യുമെന്റ് വെരിഫിക്കേഷൻ എന്നിവയുണ്ടാകും.

 

Content Summary : Indian Coast Guard Recruitment 2023: Apply for 255 Navik posts 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com