കേന്ദ്ര സായുധ പൊലീസ് സേനകളിൽ അസിസ്‌റ്റന്റ് കമൻഡാന്റ് ആകാം; 322 ഒഴിവുകൾ
Mail This Article
കേന്ദ്ര സായുധ പൊലീസ് സേനകളിൽ 322 അസിസ്‌റ്റന്റ് കമൻഡാന്റ് (ഗ്രൂപ്പ് എ) ഒഴിവിലേക്ക് യുപിഎസ്‌സി അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഈമാസം 10. www.upsconline.nic.in ഓഗസ്റ്റ് 6 നു നടത്തുന്ന സെൻട്രൽ ആംഡ് പൊലീസ് ഫോഴ്‌സസ് (അസിസ്‌റ്റന്റ് കമൻഡാന്റ്സ്) പരീക്ഷ മുഖേനയാണു തിരഞ്ഞെടുപ്പ്.
Read Also : ബിടെക് വിദ്യാർഥികൾക്ക് ആർമി ഓഫിസറാകാം
∙ ഒഴിവ്: ബിഎസ്‌എഫ്-86, സിആർപിഎഫ്–55, സിഐഎസ്എഫ്–91, ഐടിബിപി–60, എസ്‌എസ്‌ബി-30
∙ പ്രായം: 2023 ഓഗസ്‌റ്റ് ഒന്നിന് 20–25. സംവരണ വിഭാഗക്കാർക്കും വിമുക്‌തഭടർക്കും സർക്കാർ ജീവനക്കാർക്കും ഇളവ്.
∙ യോഗ്യത: ബിരുദം. അവസാനവർഷ വിദ്യാർഥികളെയും പരിഗണിക്കും. എൻസിസി ബി/സി സർട്ടിഫിക്കറ്റ് അഭിലഷണീയം. ശാരീരിക യോഗ്യതയും കാഴ്‌ചയും സംബന്ധിച്ച വിവരങ്ങൾ വെബ്സൈറ്റിലെ വിജ്ഞാപനത്തിൽ.
∙ തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, ശാരീരികക്ഷമതാ / വൈദ്യ പരിശോധന, ഇന്റർവ്യൂ എന്നിവയുണ്ട്. എഴുത്തുപരീക്ഷയ്ക്കു തിരുവനന്തപുരത്തും കൊച്ചിയിലും കേന്ദ്രമുണ്ട്.
∙ ഫീസ്: 200 രൂപ. സ്‌ത്രീകൾക്കും പട്ടികവിഭാഗക്കാർക്കും ഫീസില്ല. കൂടുതൽ വിവരങ്ങൾക്ക് www.upsc.gov.in
Content Summary : UPSC Recruitment 2023 - Apply Online for 322 Central Armed Police Forces (Assistant Commandants) Post