ADVERTISEMENT

സഹകരണ സംഘം / ബാങ്കുകളിൽ വിവിധ തസ്തികകളിലെ 157 ഒഴിവിലേക്കു മേയ് 23 വരെ അപേക്ഷിക്കാം. ജൂനിയർ ക്ലാർക്ക്/ കാഷ്യർ (137 ഒഴിവ്), സിസ്റ്റം അഡ്മിനിസ്ട്രേറ്റർ (2), ഡേറ്റാ എൻട്രി ഓപ്പറേറ്റർ (6), അസിസ്റ്റന്റ് സെക്രട്ടറി (5), സെക്രട്ടറി (5), ടൈപ്പിസ്റ്റ് / ജൂനിയർ ടൈപ്പിസ്റ്റ് (2) എന്നിങ്ങനെയാണ് അവസരം.

Read Also : ഇന്ത്യൻ നേവിയിൽ ഷോർട് സർവീസ് കമ്മിഷൻ ഓഫിസർ ആകാം

സഹകരണ സർവീസ് പരീക്ഷാ ബോർഡ് നടത്തുന്ന ഒഎംആർ പരീക്ഷയുടെയും ബന്ധപ്പെട്ട സഹകരണ സ്ഥാപനം നടത്തുന്ന അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ റാങ്ക് ലിസ്റ്റ് തയാറാക്കും.

 

∙ ജൂനിയർ ക്ലാർക്ക്/ കാഷ്യർ തസ്തികയിലേക്കുള്ള യോഗ്യത: പത്താം ക്ലാസ് ജയവും ജെഡിസിയും; അല്ലെങ്കിൽ ബികോം (കോ ഓപ്പറേഷൻ); അല്ലെങ്കിൽ ഏതെങ്കിലും ബിരുദവും സഹകരണ ഹയർ ഡിപ്ലോമയോ (എച്ച്ഡിസി / എച്ച്ഡിസി & ബിഎം / എച്ച്ഡിസിഎം), ജെഡിസിയോ; അല്ലെങ്കിൽ കേരള കാർഷിക സർവകലാശാലയുടെ ബിഎസ്‌സി (കോ ഓപ്പറേഷൻ & ബാങ്കിങ്).

 

കാസർകോട് ജില്ലക്കാർക്കു സ്വന്തം ജില്ലയിലേക്ക് കർണാടകയിലെ ജിഡിസി, കേരളത്തിലെ ജെഡിസിക്കു തുല്യമായ യോഗ്യതയാണ്.

 

മറ്റു തസ്തികകളിലേക്കുള്ള യോഗ്യതാ വിശദാംശങ്ങൾ വിജ്ഞാപനത്തിൽ. 

 

ആറു തസ്തികകളിലേക്കും വെവ്വേറെ അപേക്ഷിക്കുക. പ്രായം ഇക്കൊല്ലം ജനുവരി ഒന്നിനു 18-40. അർഹർക്ക് ഇളവ്.

 

∙ഫീസ്: ഒരു സംഘം/ബാങ്കിന് 150 രൂപ. പട്ടികവിഭാഗത്തിന് 50 രൂപ.

 

ഒന്നിലേറെ സംഘം/ബാങ്കുകളിലേക്ക് 50 രൂപ വീതം അധികം. ഒന്നിൽ കൂടുതൽ സംഘം/ബാങ്കിലേക്ക് അപേക്ഷിക്കാൻ ഒരു അപേക്ഷാഫോമും ഒരു ചെലാൻ / ഡിഡിയും മതി. അപേക്ഷയും രേഖകളും നേരിട്ടോ തപാലിലോ മേയ് 23നു വൈകിട്ട് അഞ്ചിനകം ലഭിക്കണം.

 

∙ വിലാസം: സെക്രട്ടറി, സഹകരണ സർവീസ് പരീക്ഷാ ബോർഡ്, കേരള സംസ്ഥാന സഹകരണ ബാങ്ക് ബിൽഡിങ്, ഓവർ ബ്രിഡ്‌ജ്, ജനറൽ പോസ്റ്റ് ഓഫിസ്, തിരുവനന്തപുരം–695 001. വിശദമായ വിജ്ഞാപനവും അപേക്ഷയുടെ മാതൃകയും www.csebkerala.org എന്ന വെബ്‌സൈറ്റിൽ.

 

Content Summary : CSEB Kerala Recruitment 2023 for 157 posts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com