ശമ്പളം 40,000 രൂപ മുതൽ 55,000 രൂപ വരെ; ബെലിൽ 120 എൻജിനീയർ / മാനേജർ ഒഴിവുകൾ
Mail This Article
ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിനു ബെംഗളൂരുവിൽ 120 ഒഴിവ്. www.bel-india.in
82 എൻജിനീയർ
ബെംഗളൂരുവിലെ പ്രോഡക്ട് ഡവലപ്മെന്റ് ആൻഡ് ഇന്നവേഷൻ സെന്ററിലും സെന്റേഴ്സ് ഒാഫ് എക്സലൻസിലും ട്രെയിനി എൻജിനീയർ / പ്രോജക്ട് എൻജിനീയറുടെ 82 ഒഴിവ്. താൽക്കാലിക നിയമനം. 28 വരെ അപേക്ഷിക്കാം.
Read Also : ആയുഷ് ഡയറക്ടറേറ്റിൽ അസിസ്റ്റന്റ് പ്രഫസർ/ലക്ചറർ തസ്തികയിൽ ഒഴിവുകൾ
∙വിഭാഗങ്ങൾ: ഇലക്ട്രോണിക്സ്, മെക്കാനിക്കൽ, കംപ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ്/ ഇലക്ട്രിക്കൽ
∙യോഗ്യത: ബന്ധപ്പെട്ട വിഭാഗത്തിൽ ബിഇ/ ബിടെക്/ ബിഎസ്സി എൻജിനീയറിങ് (4 വർഷം)
∙പരിചയം, പ്രായപരിധി, ശമ്പളം: ട്രെയിനി എൻജിനീയർക്ക് 6 മാസം; 28; 30,000–40,000 രൂപ. പ്രോജക്ട് എൻജിനീയർക്ക് 2 വർഷം; 32; 40,000–55,000 രൂപ.
24 മാനേജർ/ എൻജിനീയർ
ബെംഗളൂരുവിലെ സെന്റർ ഒാഫ് എക്സലൻസിൽ ഡപ്യൂട്ടി മാനേജർ, സീനിയർ എൻജിനീയർ അവസരം. 24 ഒഴിവ്. ജൂലൈ 4 വരെ അപേക്ഷിക്കാം.
∙ വിഭാഗങ്ങൾ: ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ, മെക്കാനിക്കൽ, കംപ്യൂട്ടർ സയൻസ് എൻജിനീയറിങ്.
∙യോഗ്യത: ബന്ധപ്പെട്ട വിഭാഗത്തിൽ ബിഇ/ബിടെക്, 4-8 വർഷ പരിചയം.
14 ട്രെയിനി എൻജിനീയർ
ബെംഗളൂരുവിലെ മിസൈൽ സിസ്റ്റംസിൽ ട്രെയിനി എൻജിനീയറുടെ 14 ഒഴിവ്. താൽക്കാലിക നിയമനം. 28 വരെ അപേക്ഷിക്കാം.
∙ വിഭാഗങ്ങൾ: ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ, ടെലികമ്യൂണിക്കേഷൻ, കമ്യൂണിക്കേഷൻ.
∙യോഗ്യത: ബന്ധപ്പെട്ട വിഭാഗത്തിൽ ബിഇ/ബിടെക്.
Content Summary : BEL Recruitment 2023