ADVERTISEMENT

കേന്ദ്ര സർക്കാരിനു കീഴിൽ കൊൽക്കത്ത ആസ്ഥാനമായുള്ള കോൾ ഇന്ത്യ ലിമിറ്റഡിന്റെ സബ്സിഡിയറി കമ്പനികളിൽ 560 മാനേജ്‌മെന്റ് ട്രെയിനി ഒഴിവ്. മൈനിങ്, സിവിൽ, ജിയോളജി വിഭാഗങ്ങളിലെ ഗേറ്റ് 2023 സ്കോർ മുഖേനയാണു തിരഞ്ഞെടുപ്പ്. ഓൺലൈൻ അപേക്ഷ ഒക്ടോബർ 12 വരെ. www.coalindia.in 

Read Also : കോസ്‌റ്റ് ഗാർഡിൽ നാവിക്/യാന്ത്രിക് വിഭാഗത്തിൽ 350 ഒഴിവുകൾ

വിഭാഗം, ഒഴിവ്, യോഗ്യത: 

∙മൈനിങ് (351): 60% മാർക്കോടെ മൈനിങ് എൻജിനീയറിങ് ബിരുദം.

∙സിവിൽ (172): 60% മാർക്കോടെ സിവിൽ എൻജിനീയറിങ് ബിരുദം.

∙ജിയോളജി (37): ജിയോളജി/ അപ്ലൈഡ് ജിയോളജി/ ജിയോഫിസിക്സ്/ അപ്ലൈഡ് ജിയോഫിസിക്സിൽ 60% മാർക്കോടെ എംഎസ്‌സി/എംടെക്.

∙പ്രായപരിധി: 30. അർഹർക്കു മാർക്കിലും പ്രായത്തിലും ഇളവ്. 

∙ഫീസ്: 1180 രൂപ. ഒാൺലൈനായി അടയ്ക്കണം. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, കോൾ ഇന്ത്യ കമ്പനി/ സബ്സിഡിയറി ജീവനക്കാർ എന്നിവർക്കു ഫീസില്ല. 

∙ശമ്പളം: പരിശീലനസമയത്ത് 50,000–1.60 ലക്ഷം രൂപ സ്റ്റൈപൻഡ്. പരിശീലനം വിജയകരമായി പൂർത്തിയാക്കിയാൽ, നിബന്ധനകൾക്കു വിധേയമായി 60,000–1.80 ലക്ഷം ശമ്പളനിരക്കിൽ നിയമനം. 

∙തിരഞ്ഞെടുപ്പ്: യോഗ്യതാ പരീക്ഷയിലെ മാർക്ക്, ഗേറ്റ് സ്കോർ, രേഖ പരിശോധന, വൈദ്യ പരിശോധന എന്നിവ മുഖേന.

 

Content Summary : 560 Management Trainee Vacancies in Coal India Limited Subsidiaries, Apply Now

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com