ADVERTISEMENT

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ 450 അസിസ്റ്റന്റ് ഒഴിവ്. തിരുവനന്തപുരത്തും കൊച്ചിയിലുമായി 16 ഒഴിവുണ്ട്. അപേക്ഷ ഒക്ടോബർ 4 വരെ. www.rbi.org.in 

Read Also : ഐഡിബിഐ ബാങ്കിൽ ജൂനിയർ അസിസ്റ്റന്റ് മാനേജർ ആകാം; 600 ഒഴിവുകൾ

∙യോഗ്യത: 50% മാർക്കോടെ ബിരുദം. പട്ടികവിഭാഗ, ഭിന്നശേഷി അപേക്ഷകർക്ക് ജയം. കംപ്യൂട്ടർ വേഡ് പ്രോസസിങ് അറിയണം. അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശികഭാഷ എഴുതാനും വായിക്കാനും സംസാരിക്കാനും അറിയണം.

 

∙പ്രായം: 20– 28. ഒബിസിക്കു മൂന്നും പട്ടികവിഭാഗത്തിന് അഞ്ചും ഭിന്നശേഷിക്കാർക്കു പത്തും വർഷം ഇളവ്. വിമുക്തഭടൻമാർക്കും വിധവകൾക്കും വിവാഹമോചിതർക്കും ഇളവ്. യോഗ്യതയും പ്രായവും 2023 സെപ്റ്റംബർ 1 അടിസ്‌ഥാനമാക്കി കണക്കാക്കും. 

 

∙ശമ്പളം: 20,700–55,700 രൂപ

 

∙തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ (രണ്ടു ഘട്ടം), ലാംഗ്വിജ് പ്രൊഫിഷ്യൻസി ടെസ്റ്റ് (പ്രാദേശിക ഭാഷ) എന്നിവയുടെ അടിസ്‌ഥാനത്തിൽ. എഴുത്തുപരീക്ഷയ്‌ക്ക് ഒബ്‌ജക്‌ടീവ് (ഓൺലൈൻ) ചോദ്യങ്ങളായിരിക്കും. ഒക്ടോബർ 21, 23 തീയതികളിലെ പ്രിലിമിനറി പരീക്ഷയ്ക്ക് കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, കൊച്ചി, കോട്ടയം,കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിൽ കേന്ദ്രമുണ്ട്. മെയിൻ പരീക്ഷ ഡിസംബറിൽ. 

 

∙അപേക്ഷാഫീസ്: ജനറൽ, ഒബിസി അപേക്ഷകർക്ക് 450 രൂപ. പട്ടികവിഭാഗ, ഭിന്നശേഷി, വിമുക്തഭട അപേക്ഷകർക്ക് 50 രൂപ. ആർബിഐ ജീവനക്കാർക്കു ഫീസ് വേണ്ട. 

 

Content Summary : 450 Assistant Vacancies at Reserve Bank of India: Apply by October 4

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com