ഐഡിബിഐ ബാങ്കിൽ ജൂനിയർ അസിസ്റ്റന്റ് മാനേജർ ആകാം; 600 ഒഴിവുകൾ
Mail This Article
ഐഡിബിഐ ബാങ്കിൽ 600 ജൂനിയർ അസിസ്റ്റന്റ് മാനേജർ ഒഴിവിൽ 30 വരെ അപേക്ഷിക്കാം. www.idbibank.in
Read Also : പരിശീലനസമയത്ത് 50,000 രൂപ മുതൽ 1.60 ലക്ഷം രൂപ വരെ സ്റ്റൈപൻഡ്
പിജി ഡിപ്ലോമ ഇൻ ബാങ്കിങ് ആൻഡ് ഫിനാൻസ് സർട്ടിഫിക്കറ്റ് കോഴ്‌സിലേക്കാണു പ്രാഥമിക തിരഞ്ഞെടുപ്പ്. ഒരു വർഷ കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ജൂനിയർ അസിസ്റ്റന്റ് മാനേജർ ഗ്രേഡ് ഒ തസ്‌തികയിൽ നിയമനം ലഭിക്കും. ബെംഗളൂരുവിലെ മണിപ്പാൽ ഗ്ലോബൽ എജ്യുക്കേഷൻ, നോയിഡയിലെ നിറ്റെ എജ്യുക്കേഷൻ ഇന്റർനാഷനൽ എന്നിവിടങ്ങളിലാണു കോഴ്‌സ്.
∙യോഗ്യത: ബിരുദം. കംപ്യൂട്ടർ പരിജ്ഞാനം വേണം. പ്രാദേശികഭാഷ അറിയുന്നവർക്കു മുൻഗണന.
∙പ്രായം: 20–25.
യോഗ്യതയും പ്രായവും 2023 ഓഗസ്റ്റ് 31 അടിസ്ഥാനമാക്കി കണക്കാക്കും. പട്ടികവിഭാഗത്തിന് അഞ്ചും ഒബിസിക്കു മൂന്നും ഭിന്നശേഷിക്കാർക്കു പത്തും വർഷം ഇളവ്. വിമുക്‌തഭടൻമാർക്കും ഇളവുണ്ട്.
∙തിരഞ്ഞെടുപ്പ്: ഒക്ടോബർ 20ന് ഓൺലൈൻ ടെസ്‌റ്റ്. തുടർന്ന് ഇന്റർവ്യൂ. ലോജിക്കൽ റീസണിങ്, ഡേറ്റാ അനാലിസിസ് & ഇന്റർപ്രട്ടേഷൻ, ഇംഗ്ലിഷ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, ജനറൽ/ ഇക്കോണമി/ ബാങ്കിങ് അവെയർനെസ് എന്നിവ ഉൾപ്പെടുന്നതാണു പരീക്ഷ.
∙ഫീസ്: 1000 രൂപ (പട്ടികവിഭാഗ, ഭിന്നശേഷി അപേക്ഷകർക്ക് 200 രൂപ). ഓൺലൈനിൽ അടയ്‌ക്കാം.
Content Summary : IDBI Bank announces 600 Junior Assistant Manager vacancies