സോഫ്റ്റ്‌വെയർ എൻജിനീയർ ആകാനാണോ മോഹം?; പോകാം ഈ രാജ്യങ്ങളിലേക്ക്
Mail This Article
എൻജിനീയറിങ് ജോലിക്ക് വിദേശത്ത് നല്ല സാധ്യതയുണ്ടെന്നുറപ്പിച്ച് എൻജിനീയറിങ് പഠിക്കുന്ന ഒരുപാട് വിദ്യാർഥികളുണ്ട്. എൻജിനീയറിങ് തിരഞ്ഞെടുക്കുമ്പോൾ ഏതു സ്ട്രീമിനാണ് സാധ്യത കൂടുതൽ എന്നു തിരിച്ചറിഞ്ഞു പഠിക്കുന്നത് നന്നായിരിക്കും. ആദ്യപടിയായി ഏതൊക്കെ രാജ്യത്ത് ഏതൊക്കെ എൻജിനീയറിങ് സ്ട്രീമിനാണ് പ്രാധാന്യം എന്നു തിരിച്ചറിയണം.
സോഫ്റ്റ്‌വെയർ എൻജിനീയറിങ് ആണ് താൽപര്യമെങ്കിൽ യുഎസിലേക്ക് പോകാം. കാനഡ ഓസ്ട്രേലിയ, അയർലൻഡ്, യുകെ ഇങ്ങനെയുള്ള രാജ്യങ്ങളിലെല്ലാം സോഫ്റ്റ്‌വെയറിന് വളരെയധികം സാധ്യതയുണ്ട്. യൂറോപ്പിനെ സംബന്ധിച്ച് ഐടിയുടെ ഹബ് എന്നു പറയുന്നത് അയർലൻഡാണ്. കാനഡയിലും എൻജിനിയർമാർക്ക് നല്ല തൊഴിലവസരങ്ങൾ ലഭിക്കും.
പത്താം ക്ലാസ് കഴിയുമ്പോൾത്തന്നെ നല്ലൊരു കരിയർ പ്ലാൻ ഉണ്ടാക്കിയാൽ ഉപരി പഠനം അതിനനുസരിച്ച് ക്രമീകരിക്കാനും ഇഷ്ടരാജ്യങ്ങളിൽ ജോലി നേടാനും സാധിക്കും.