ഇംഗ്ലിഷ് മാത്രം പോര, മറ്റു വിദേശഭാഷകളും അറിഞ്ഞാൽ മെച്ചമേറെ
Mail This Article
സാധാരണഗതിയിൽ ഇവിടെ നിന്ന് ഏറ്റവും കൂടുതല്‍ ആൾക്കാര് പോകുന്നത് ഇംഗ്ലിഷ് സംസാരിക്കുന്ന രാജ്യങ്ങളിലേക്കാണ്. പുതുതലമുറയിലെ കുട്ടികൾക്ക് ഇംഗ്ലിഷ് ഭാഷാ പ്രാഗത്ഭ്യം വലിയ ബുദ്ധിമുട്ടുള്ള സംഗതിയല്ല.
കുട്ടിക്കാലം മുതൽ തന്നെ ഇംഗ്ലിഷിൽ സംസാരിക്കുകയും എഴുതുകയും ചെയ്യുന്നതുകൊണ്ട് അവർക്ക് ഇംഗ്ലിഷ് ഒരു പ്രശ്നമേയല്ല. വിദേശരാജ്യങ്ങളിൽ ഉപരി പഠനവും കരിയറും കരുപ്പിടിപ്പിക്കാൻ ആഗ്രഹിക്കുന്നവർ ഇംഗ്ലിഷിനപ്പുറം ഒന്നോ രണ്ടോ ഭാഷകൾ കൂടി പഠിക്കുന്നത് നന്നായിരിക്കും. യൂറോപ്യൻ രാജ്യങ്ങളിലെ പ്രധാനപ്പെട്ട ഭാഷകളായ ഫ്രഞ്ച്, ജർമൻ, സ്പാനിഷ് ഭാഷകള്‍ കൂടി പഠിക്കുകയാണെങ്കിൽ തീർച്ചയായിട്ടും അത് കരിയറിലും ജീവിതത്തിലും ഗുണം ചെയ്യും
ഏതു രാജ്യത്തു ചെന്നാലും അവിടുത്തെ പ്രാദേശിക ഭാഷയിൽ പ്രാവീണ്യമു ണ്ടെങ്കിൽ കരിയറിൽ മുൻതൂക്കം ലഭിക്കാൻ അതുപകരിക്കും. കൂടുതൽ മൽസരം നിലനിൽക്കുന്ന തൊഴിൽ മേഖലയാണെങ്കിൽ പല ഭാഷകളിൽ ആശയവിനിമയം ചെയ്യാൻ മിടുക്കുള്ള വ്യക്തിക്ക് എപ്പോഴും ഒരു മുൻതൂക്കം ലഭിക്കും.