2.5 കോടി ഡോളറിന് എല്ലാം പറഞ്ഞ് 'കോംപ്രമൈസ്' ആക്കി, ട്രംപിനെ വിലക്കിയതിന് മെറ്റയുടെ പരിഹാരം
.jpg?w=1120&h=583)
Mail This Article
2012 ജനുവരിയിലെ കാപിറ്റോൾ കലാപത്തിനു തൊട്ടുപിന്നാലെയാണ് ട്രംപിനെ ട്വിറ്ററും മെറ്റയുമൊക്കെ വിലക്കിയത്.ട്രംപുമായി ഉടക്കി തുടരുന്നതിൽ ഇലോണ്‍ മസ്കിനു പക്ഷേ താൽപ്പര്യമില്ലായിരുന്നു. മസ്ക് സാരഥ്യം ഏറ്റെടുത്തതിനുപിന്നാലെ ട്രംപ് പിന്നീട് എക്സ് ആയി മാറിയ ട്വിറ്ററിൽ തിരികെ എത്തി.
അതേസമയം മെറ്റയുമായി കേസ് തുടരുകയായിരുന്നു ട്രംപ്. ഇപ്പോഴിതാ 2.5 കോടി ഡോളർ നൽകി ഒരു ഒത്തുതീർപ്പിന് മെറ്റയുമായി ഡൊണാൾഡ് ട്രംപ് ധാരണയായിരിക്കുന്നു. 22 മില്യൺ ഡോളർ ട്രംപിന്റെ പ്രസിഡൻഷ്യൽ ലൈബ്രറിക്ക്നൽകുമെന്നും ബാക്കിയുള്ളത് നിയമപരമായ വ്യവഹാരങ്ങൾക്കുള്ള ഫീസായും നൽകാനാണ് മെറ്റ ഒരുങ്ങുന്നത്.

2021 ജൂലൈയിൽ ട്വിറ്റർ (എക്സ് എന്ന് പുനർനാമകരണം ചെയ്തതിന് ശേഷം), ഫെയ്സ്ബുക്ക്, ഗൂഗിൾ, അവരുടെ ചീഫ് എക്സിക്യൂട്ടീവുകൾ എന്നിവർക്കെതിരെ നിയമവിരുദ്ധമായി അഭിപ്രായങ്ങളെ നിശബ്ദരാക്കുന്നുവെന്ന് ആരോപിച്ച് ട്രംപ് കേസുകൾ ഫയൽ ചെയ്യുകയായിരുന്നു. അതാണ് ഇപ്പോൾ ഒത്തുതീർപ്പിലെത്തിയിരിക്കുന്നത്.
ട്രംപിന്റെ സത്യപ്രതിജ്ഞാ വേളയിൽ പ്രധാന ഇരിപ്പിടം അനുവദിച്ച നിരവധി ശതകോടീശ്വരന്മാരിൽ മെറ്റാ മേധാവി മാർക് സക്കർബർഗും ഉൾപ്പെടുന്നു. അതേസമം ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, ത്രെഡുകൾ എന്നിവ ഉൾപ്പെടുന്ന കമ്പനിയുടെ ആപ്പുകളിൽ വസ്തുതാ പരിശോധനയും മോഡറേഷൻ പ്രവർത്തനങ്ങളും പിൻവലിക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് സക്കർബർഗ് മെറ്റയുടെ നയങ്ങളിൽ മാറ്റം വരുത്തുകയും ചെയ്തു. മാത്രമല്ല ട്രംപിന്റെ ഇനോഗ്രൽ ഫണ്ടിലേക്ക് മെറ്റാ ഒരു മില്യൺ ഡോളർ സംഭാവനയും പ്രഖ്യാപിച്ചു.