കേരളത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ സംഗമം; മനോരമ ഓണ്‍ലൈന്‍ ടെക്‌സ്‌പെക്‌റ്റേഷന്‍സ്

Mail This Article
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഇനി സംഭവിക്കാനിരിക്കുന്ന വമ്പൻ മാറ്റങ്ങള്‍, അതിരുകൾ ഭേദിച്ചു മുന്നേറുന്ന വിനോദ വ്യവസായത്തിലെ എഐയുടെ സാധ്യതകൾ എന്നിങ്ങനെ ആശയങ്ങളുടെ അലകടല്‍ തീര്‍ക്കുന്ന മനോരമ ഓണ്‍ലൈന്‍ ടെക്‌സ്‌പെക്‌റ്റേഷന്‍സ് ഡിജിറ്റല്‍ സംഗമം നാളെ കൊച്ചിയിൽ നടക്കും. 'ട്രാന്‍സ്‌ഫോമിങ് ഫ്യൂച്ചര്‍; എഐ ഫോര്‍ എവരിഡേ ലൈഫ്' എന്ന വിഷയത്തിലാണ് കേരളത്തിലെ ഏറ്റവും വലിയ ഡിജിറ്റല്‍ സംഗമം ടെക്‌സ്‌പെക്‌റ്റേഷൻസിന്റെ ആറാം പതിപ്പ് അരങ്ങേറുക.
അനുദിനം മാറുന്ന ഡിജിറ്റല്‍ ലോകത്തെ പുതുപുത്തന്‍ സാധ്യതകള്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വമ്പന്‍ മാറ്റങ്ങള്‍, വാര്‍ത്തകളുടെ ലോകത്തെ എഐ പ്രതീക്ഷകള്‍, ഡാറ്റ അനലറ്റിക്‌സിന്റെ വിസ്മയലോകം, സ്റ്റാര്‍ട്ടപ്പുകള്‍ക്കും വന്‍കിട ബ്രാന്‍ഡുകള്‍ക്കും വേദിയൊരുക്കുന്ന ഇന്ത്യയിലെയും കേരളത്തിലെയും സംരംഭക വിപ്ലവങ്ങള്‍ തുടങ്ങിവയെല്ലാം ഇത്തവണ ചര്‍ച്ചകളിൽ ഇടം പിടിക്കും. കേരളത്തിന്റെ ടെക് സാധ്യതകളും മുന്നേറ്റങ്ങളും ചര്‍ച്ച ചെയ്യുന്ന പ്രത്യേക സംവാദവുമുണ്ടാകും.
പുതിയ ഡിജിറ്റല്‍ ലോകത്തെ ഉള്‍ക്കൊണ്ട്, അതിന്റെ കുതിപ്പിനൊപ്പം മുന്നേറാന്‍ വഴികാട്ടുന്ന ചര്‍ച്ചകള്‍ക്കു വേദിയൊരുക്കുകയാണ് മനോരമ ഓണ്‍ലൈന്‍ ഡിജിറ്റല്‍ ഉച്ചകോടി ടെക്‌സ്‌പെക്ടേഷന്‍സിന്റെ ലക്ഷ്യം. 2016ല്‍ ആരംഭിച്ച ഈ ഡിജിറ്റല്‍ സംഗമം വൈവിധ്യമാര്‍ന്ന തീമുകളോടെ 2018, 2020, 2021, 2023 വര്‍ഷങ്ങളില്‍ ഗംഭീരമായി അരങ്ങേറിയിരുന്നു.
പ്രമുഖ കമ്പനികളുടെ മേധാവികൾ വൈസ് പ്രസിഡന്റുമാർ, സീനിയര്‍ മാനേജര്‍മാര്‍, ഡയറക്ടര്‍മാര്‍, ബോര്‍ഡ് അംഗങ്ങള്‍, ഐടി എന്‍ജിനീയര്‍മാര്‍, ഡവലപ്പര്‍മാര്‍, സംരംഭകര്‍, ബിസിനസ് പങ്കാളികള്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് പ്രഫഷനലുകള്‍, പ്രഫസര്‍മാര്‍, ഗവേഷകര്‍, വിദ്യാര്‍ഥികള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ബിസിനസ് കണ്‍സല്‍റ്റന്റുമാര്‍, എക്‌സിക്യൂട്ടീവുകള്‍ തുടങ്ങിയവര്‍ ടെക്‌സ്‌പെക്ടേഷന്‍സിന്റെ ഭാഗമാകും. റജിസ്റ്റർ ചെയ്തവർക്കു മാത്രമാണ് പ്രവേശനം. ടെക്സ്പെക്‌ടേഷൻസ് 2025നെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് www.techspectations.com സന്ദർശിക്കുക.
ചര്‍ച്ചാ വിഷയങ്ങളും പങ്കെടുക്കുന്ന പ്രമുഖരും
∙ മാധ്യമ രംഗത്ത് എഐയുടെ സാധ്യതകള്‍
ജാഗരൻ ന്യൂസ് മീഡിയ സിഇഒ ഗൗരവ് അറോറ, എബിപി ലൈവ് എഡിറ്റർ സംഗമിത്ര മംജുദാർ ,ദ് ന്യൂസ് മിനിറ്റ് സഹസ്ഥാപകനും സിഇഒയുമായ വിഘ്നേഷ് വെല്ലൂർ, മനോരമ ഓൺലൈൻ,കോ–ഓർഡിനേറ്റിങ് എഡിറ്റർ സന്തോഷ് ജോർജ് ജേക്കബ്.
∙ എഐയുടെ ചിറകിലേറി കുതിക്കുന്ന സംരംഭങ്ങൾ
ഐറാലൂം സഹസ്ഥാപകയും സിഇഒയുമായ ഹർഷ പുതുശ്ശേരി,കാർബൺ ആൻഡ് വേൽ സഹസ്ഥാപകൻ ആൽവിൻ ജോർജ്,അർബന്‍ ട്രാഷ് സ്ഥാപകനും സിഇഒയുമായ താജുദീൻ അബൂബക്കർ,ലിങ്കണ്‍ ഇന്റർനാഷണൽ മാനേജിങ് ഡയറക്ടർ സത്യ രാമനാഥൻ.
∙ എഐ ചെയ്ഞ്ച് മേക്കേഴ്സ് വോയിസ്
ന്യായസാഥി സ്ഥാപകനും ടെഡെക്സ് സ്പീക്കറുമായ റൗൾ ജോൺ അജു.
∙ കണക്ടിങ് കേരള ടു ദ് വേൾഡ്– ലാസ്റ്റ് മൈൽ
സിയാൽ മാനേജിങ് ഡയറക്ടർ എസ് സുഹാസ് ഐഎഎസ്.
ഡേറ്റയുടെ കരുത്ത്: എഐ യുഗത്തിലെ ഉൾക്കാഴ്ച
ആദിത്യ ബിർള ഗ്രൂപ്പ് ചീഫ് ഡാറ്റ അനലറ്റിക്സ് ഓഫീസർ പങ്കജ് രാജ്,ടാറ്റ നെക്സാർകിലെ ഡാറ്റ സയൻസ് ആൻഡ് എഐ മേധാവി ആദിത്യ ഗാംഗുലി,തബൂല റീജിയണൽ മേധാവി ആരോൺ റിഗ്ബി,എക്സ്പീരിയൻ ടെക്നോളജീസ് സഹസ്ഥാപകനും ചീഫ് ടെക്നോളജി ഓഫീസറുമായ ശ്രീകുമാർ പിള്ള.
∙ ഇ–കൊമേഴ്സിലെ എഐ വിപ്ലവം
ഒഎൻഡിസി സൗത്ത് ഇന്ത്യ സീനിയർ വൈസ് പ്രസിഡന്റ് നിതിൻ നായർ.
∙ ദൈനം ദിന ജീവിതത്തിലെ നിർമിതബുദ്ധിയുടെ സാധ്യതകൾ
വൺ അസിസ്റ്റ് സഹസ്ഥാപകൻ സുബ്രത് പാനി,ഹ്യുമൻലി സഹസ്ഥാപകൻ റിഷാഭ് നാഗ്,ഇവിഎം ഗ്രൂപ് മാനേജിങ് ഡയറക്ടറായ സാബു ജോണി,ജെയ്ൻ സർവകലാശാല അസോസിയേറ്റ് പ്രഫസർ ഡോ. ഗിരീഷ് എസ് പതി,ആക്സിയ ടെക്നോളജീസ് സഹസ്ഥാപകനും സിഇഒയുമായ ജിജിമോൻ ചന്ദ്രൻ.
എഐ യുഗത്തിലെ സർഗാത്മകത
എംഎം ടിവി, മനോരമ ന്യൂസ് ഡയറക്ടർ ജോണി ലൂക്കോസ്,സംഗീത സംവിധായകനായ ജെക്സ് ബിജോയ്,ചലച്ചിത്ര ഛായാഗ്രാഹകൻ ഷാജി കുമാർ,സിനിമ എഡിറ്ററും പ്രൊഡ്യൂസറുമായ ഷമീർ മുഹമ്മദ് അഭിനേത്രി സെറിൻ ഷിഹാബ്.