ജർമനിയിൽ ഇൻഫ്ലുവൻസ വ്യാപനം രൂക്ഷം

Mail This Article
ബർലിൻ∙ ജർമനിയിൽ ഇൻഫ്ലുവൻസ രോഗബാധിതരുടെ എണ്ണം അതിവേഗം ഉയരുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. ചുമ, മൂക്കൊലിപ്പ്, പരുക്കൻ ശബ്ദം തുടങ്ങിയ ലക്ഷണങ്ങളോടെയാണ് രോഗവ്യാപനം.
രോഗത്തിന്‍റെ വലിയ തരംഗം ജർമനിയെ കീഴടക്കുകയാണ് എന്ന് റിപ്പോർട്ട്. ബെർലിനിലെ റോബർട്ട് കോഹ് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ (RKI) നിലവിലെ പ്രതിവാര റിപ്പോർട്ട് അനുസരിച്ച്, 7.9 ദശലക്ഷം പൗരന്മാർ നിലവിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങളാൽ ബുദ്ധിമുട്ടുന്നു. ഇത് വർധിക്കുന്നതായിട്ടാണ് റിപ്പോർട്ട്.
പ്രത്യേകിച്ച് ഇൻഫ്ലുവൻസയുടെ എണ്ണം അതിവേഗം ഉയരുകയാണ്. എല്ലാ അണുബാധകളിൽ 57 ശതമാനവും ഇൻഫ്ലുവൻസ വൈറസുകൾ മൂലമാണ്. 11 ശതമാനം രോഗങ്ങളും ആർഎസ് വൈറസുകളും 9 ശതമാനം റിനോവൈറസുകളും മൂലമാണ്. കൊറോണ വൈറസുകൾ 2 ശതമാനം മാത്രമാണ്.