ലഹരിമരുന്ന് വിതരണം: സൗദിയിൽ ഇന്ത്യക്കാരൻ അറസ്റ്റിൽ

Mail This Article
ബുറൈദ∙ സൗദി അറേബ്യയിലെ അൽ ഖസീമിൽ ലഹരിമരുന്ന് വിതരണം ചെയ്യുകയായിരുന്ന ഒരു ഇന്ത്യക്കാരനും സൗദി യുവാവും അറസ്റ്റിലായി. ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക്സ് കൺട്രോളിന്‍റെ (ജിഡിഎൻസി) സംഘമാണ് ഇവരെ പിടികൂടിയത്.
അറസ്റ്റിലായ ഇന്ത്യക്കാരൻ നിയമാനുസൃതമായ രേഖകളുമായി രാജ്യത്ത് താമസിക്കുന്നയാളാണ്. ഇയാളും സൗദി യുവാവും ചേർന്ന് ഹാഷിഷും വിവിധതരം ലഹരി ഗുളികകളുമാണ് വിതരണം ചെയ്തിരുന്നത്. ഇവരെ പിടികൂടിയ ശേഷം നിയമനടപടികൾ പൂർത്തിയാക്കി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ജിഡിഎൻസി അറിയിച്ചു.
ലഹരിമരുന്ന് കടത്ത്, വിതരണ മേഖലകളിൽ പ്രവർത്തിക്കുന്നവരെക്കുറിച്ച് വിവരം നൽകുന്നതിന് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്:
മക്ക, റിയാദ്, കിഴക്കൻ പ്രവിശ്യകൾ: 911
മറ്റു പ്രവിശ്യകൾ: 999
ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക്സ് കൺട്രോൾ: 995
ഇത്തരം വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും സുരക്ഷാ വിഭാഗം അറിയിച്ചു.