തേങ്ങ പുഴുങ്ങി ഒരു ചെറുപയര്‍ പായസം വച്ചാലോ?

Mail This Article
വളരെയധികം പ്രോട്ടീനും വിറ്റാമിനുകളും മറ്റു പോഷകങ്ങളും അടങ്ങിയ ഒന്നാണ് ചെറുപയര്‍. അതേപോലെ തന്നെ നമുക്ക് പരിചിതമായ ഒന്നാണ് ചൗവ്വരി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സാഗോ, സക്സക്, റാബിയ, സാഗു എന്നീ പേരുകളിലും അറിയപ്പെടുന്ന സാബുദാന അല്ലെങ്കിൽ ചൗവ്വരി കൊണ്ട് വൈവിധ്യമാര്‍ന്ന വിഭവങ്ങള്‍ ഉണ്ടാക്കാം. ഇവ രണ്ടും, ഒപ്പം തേങ്ങയും ചേര്‍ത്ത് പോഷകസമ്പുഷ്ടവും രുചികരവുമായ ഒരു പായസം ഉണ്ടാക്കിയാലോ? കുട്ടികള്‍ക്കും വലിയവര്‍ക്കും ഒരേപോലെ ഇഷ്ടമാകുന്ന രുചിയുള്ള ഈ പായസം ഉണ്ടാക്കുന്നത് എങ്ങനെയെന്നു നോക്കാം.
വേണ്ട സാധനങ്ങള്‍
തേങ്ങ - 1
ചൗവ്വരി - അര കപ്പ്
ചെറുപയര്‍ - അര കപ്പ്
ഉപ്പ് - ഒരു ടീസ്പൂണ്‍
ശര്‍ക്കര - 1 ആണി
ഉണ്ടാക്കുന്ന വിധം
- കുഴിയുള്ള ഒരു പാത്രം അടുപ്പത്ത് വയ്ക്കുക. ഇതില്‍ വെള്ളം ഒഴിക്കുക. ഒരു സ്റ്റാന്‍ഡ് വച്ച് അതിനു മുകളില്‍ തേങ്ങ മുഴുവനോടെ വയ്ക്കുക. ഇതിനു മുകളില്‍ ഒരു ടീസ്പൂണ്‍ ഉപ്പ് ഇട്ട് മൂടിവച്ച് വേവിക്കുക.
- ചൗവ്വരി, കുതിര്‍ത്ത ചെറുപയര്‍ എന്നിവ വെള്ളമൊഴിച്ച് വേവിക്കുക. ഇതിലേക്ക് ഏലക്ക ഇടുക. നന്നായി വേവിക്കുക.
- ഈ സമയം കൊണ്ട് നേരത്തെ പുഴുങ്ങി എടുത്ത തേങ്ങ പൊട്ടിക്കുക. ഉള്ളിലെ കാമ്പ് എടുത്ത് വെള്ളം ഒഴിച്ച് മിക്സിയില്‍ അടിച്ചെടുക്കുക. ഇത് പിഴിഞ്ഞ് പാല്‍ എടുത്ത് മാറ്റിവയ്ക്കുക.
- ചൗവ്വരിയും ചെറുപയറും വെന്തുകഴിഞ്ഞാല്‍ അതിലേക്ക് ശര്‍ക്കര ഇട്ട് ഇളക്കിയെടുക്കുക. ശേഷം തേങ്ങാപ്പാല്‍ ചേര്‍ക്കുക. ചെറുതായി തിള വരുമ്പോള്‍ അടുപ്പില്‍ നിന്നിറക്കി വയ്ക്കാം. ഇത് പായസം പോലെ ചൂടോടെ കുടിക്കാം.