കർമരംഗത്ത് ഉയർച്ച, സാമ്പത്തിക നേട്ടം; അനുകൂലഫലങ്ങൾ 5 കൂറുകാർക്ക്

Mail This Article
മേട രാശി (Aries) (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ) :കുടുംബത്തോടൊപ്പം യാത്ര ചെയ്യും. ഔദ്യോഗിക രംഗത്ത് അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും. ഭാഗ്യമുള്ള കാലമാണ്. സ്വന്തമായി ഭൂമി വാങ്ങാനുള്ള ആഗ്രഹം സഫലമാകും. പങ്കാളിയെ സഹായിക്കേണ്ടിവരും. ആഡംബര വസ്തുക്കൾക്കായി ധാരാളം പണം ചെലവഴിക്കും. വിദ്യാർഥികൾക്ക് അനുകൂലമായ സമയമാണ്. സാഹിത്യകാരന്മാർക്ക് അംഗീകാരങ്ങൾ ലഭിക്കും.
ഇടവ രാശി (Taurus) (ജന്മദിനം ഏപ്രിൽ 21 മുതൽ മേയ് 21 വരെയുള്ളവർ) വിവാഹ കാര്യത്തിൽ തീരുമാനമാകും. സർക്കാർ സ്ഥാപനങ്ങളിൽ നിന്നും അപേക്ഷിച്ച രേഖകൾ ലഭിക്കും. ധാരാളം പണം കൈവശം വന്നു ചേരും. പുതിയ വീടോ വാഹനമോ അധീനതയിൽ വന്നു ചേരും. സഹോദരിയുടെ വിവാഹ നിശ്ചയം നടക്കും. തൊഴിൽരംഗത്ത് മേലധികാരികളുടെ പ്രശംസ ലഭിക്കും. നഷ്ടപ്പെട്ട ഒരു വസ്തു തിരിച്ചു കിട്ടും.
മിഥുന രാശി (Gemini) (ജന്മദിനം മേയ് 22 മുതൽ ജൂൺ 21 വരെയുള്ളവർ) പൊതുവേ സന്തോഷകരമായ വാരം. ബിസിനസിൽ നിന്നുള്ള വരുമാനം വർധിക്കും. തർക്കങ്ങളിൽ നിന്നും വാദപ്രതിവാദങ്ങളിൽ നിന്നും വിട്ടു നിൽക്കുക. വീട്ടിലെ അന്തരീക്ഷം സന്തോഷകരമാകും. വിനോദത്തിനും ആഡംബരത്തിനും ആയി ധാരാളം പണം ചെലവഴിക്കും. മംഗള കർമങ്ങളിൽ പങ്കെടുക്കും. അന്യാധീനപ്പെട്ട വസ്തുവകകൾ തിരിച്ചു കിട്ടും.
കർക്കടക രാശി (Cancer) (ജന്മദിനം ജൂൺ 22 മുതൽ ജൂലൈ 23 വരെയുള്ളവർ)അനാവശ്യ ഭീതി മനസ്സിനെ ശല്യപ്പെടുത്താൻ ഇടയുണ്ട്. സുഹൃത്തുക്കളിൽ നിന്ന് സഹായം ലഭിക്കും. ആഡംബരങ്ങൾക്കായി ധാരാളം പണം ചെലവഴിക്കും. ഉന്നതസ്ഥാനം വഹിക്കാൻ അവസരം ലഭിക്കും. പുതിയ പ്രണയബന്ധം ഉടലെടുക്കാൻ സാധ്യതയുണ്ട്. പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കുക. പുതിയ വാഹനം വാങ്ങും.
ചിങ്ങ രാശി (Leo) (ജന്മദിനം ജൂലൈ 24 മുതൽ ഓഗസ്‌റ്റ് 23 വരെയുള്ളവർ)ആഴ്ചയുടെ തുടക്കത്തിൽ പല തടസ്സങ്ങൾ ഉണ്ടാകും. എന്നാൽ പിന്നീട് അത് മാറും. വീട്ടിൽ ബന്ധുജനങ്ങളും സുഹൃത്തുക്കളും വന്നു ചേരും. വിദ്യാർഥികൾക്ക് പ്രതീക്ഷിച്ച വിജയം കൈവരിക്കും. എല്ലാ കാര്യങ്ങളും ഉത്സാഹത്തോടെ ചെയ്തു തീർക്കും. വ്യവഹാരങ്ങളിൽ വിജയം നേടും. ബന്ധുവിന്റെ ആവശ്യത്തിനായി പണം ചെലവഴിക്കും. ബിസിനസ് ഇടപാടുകളിൽ ലാഭം കൂടും.
കന്നി രാശി (Virgo) (ജന്മദിനം ഓഗസ്‌റ്റ് 24 മുതൽ സെപ്‌റ്റംബർ 23 വരെയുള്ളവർ)പ്രതിസന്ധികൾ തരണം ചെയ്തു മുന്നോട്ടു പോകാൻ സാധിക്കും. ബന്ധുക്കളെ കൊണ്ട് ഉപദ്രവങ്ങൾ ഉണ്ടാവാം. പുതിയ ബിസിനസ് അവസരം വന്നു ചേരും. ഉല്ലാസ യാത്രകൾ നടത്താൻ ഇടയുണ്ട്. വീട് വാങ്ങാൻ സാധിക്കും. കുടുംബ ജീവിതം സന്തോഷം നിറഞ്ഞതായി തീരും. ഉദ്യോഗാർഥികൾക്ക് നിയമനം ലഭിക്കും. പുതിയ പ്രണയബന്ധങ്ങൾ ഉടലെടുക്കും.
തുലാ രാശി (Libra) (ജന്മദിനം സെപ്‌റ്റംബർ 24 മുതൽ ഒക്‌ടോബർ 23 വരെയുള്ളവർ)ഉദരസംബന്ധമായ അസുഖങ്ങൾ ഉണ്ടാകും. രാഷ്ട്രീയപ്രവർത്തകർക്ക് പ്രശസ്തിയും പദവിയും ഉണ്ടാവും. പരീക്ഷയിൽ ഉന്നത വിജയം നേടാൻ സാധിക്കും. കടം കൊടുത്ത പണം പലിശ സഹിതം തിരിച്ചു ലഭിക്കും. കർമരംഗത്ത് അഭിവൃദ്ധി ഉണ്ടാകും. പുതിയ വാഹനം വാങ്ങാൻ ഇടയുണ്ട്. യാത്ര ആവശ്യമായി വരും. മനഃക്ലേശം വിട്ടു മാറും. തീർഥയാത്ര നടത്തും.
വൃശ്ചിക രാശി (Scorpio)(ജന്മദിനം ഒക്‌ടോബർ 24 മുതൽ നവംബർ 22 വരെയുള്ളവർ)സാമ്പത്തിക പ്രയാസങ്ങൾ വന്നുചേരും. കടബാധ്യതകളും വർധിക്കാം. സ്നേഹിതരുമായി ഉല്ലാസയാത്ര നടത്താൻ സാധ്യതയുണ്ട്. അവധി എടുത്തു നാട്ടിൽ പോകും. മന്ദഗതിയിലായിരുന്നു കർമരംഗം പെട്ടെന്ന് മെച്ചപ്പെടാൻ ഇടയുണ്ട്. വീട്ടിൽ മംഗള കർമങ്ങൾ നടക്കുന്നതാണ്. സുഹൃത്തിന്റെ സഹായം പ്രയോജനപ്പെടും. പുതിയ ഉത്തരവാദിത്തങ്ങൾ ലഭിക്കും.
ധനു രാശി (Sagittarius) (ജന്മദിനം നവംബർ 23 മുതൽ ഡിസംബർ 22 വരെയുള്ളവർ)ദാമ്പത്യജീവിതം സന്തോഷകരമാകും. കൃഷിയിൽ നിന്നും ആദായം വർധിക്കും. പുണ്യ സ്ഥലങ്ങൾ സന്ദർശിക്കും. പങ്ക് കച്ചവടം ലാഭകരമായി മാറും. ആരോഗ്യം മെച്ചപ്പെടും. വിചാരിക്കാത്ത ഇടത്തു നിന്ന് ധനം ലഭിക്കാൻ സാധ്യതയുണ്ട്. പൊതുവേ സന്തോഷം തോന്നുന്ന കാലം ആണ്. പുതിയ വാഹനം സ്വന്തമാക്കും.
മകര രാശി (Capricorn) (ജന്മദിനം ഡിസംബർ 23 മുതൽ ജനുവരി 20 വരെയുള്ളവർ)സാമ്പത്തികമായി വാരം അനുകൂലമാണ്. സുഖവും സമാധാനവും ഉണ്ടാവും. ജോലിയിൽ ഉയർച്ച പ്രതീക്ഷിക്കാം. പല കാര്യങ്ങളിലും അലസത തോന്നും. കാര്യങ്ങൾ മുൻകൂട്ടി കണ്ടു ആസൂത്രണം ചെയ്യും. ബിസിനസിൽ ഉണ്ടായ നഷ്ടങ്ങൾ പരിഹരിക്കും. ചില പ്രമാണങ്ങൾ കൈവശം വന്നു ചേരും. രോഗങ്ങൾ ശല്യം ചെയ്യും. പങ്കാളിയെ കൊണ്ട് നേട്ടങ്ങൾ ഉണ്ടാകും.
കുംഭ രാശി (Aquarius) (ജന്മദിനം ജനുവരി 21 മുതൽ ഫെബ്രുവരി 19 വരെയുള്ളവർ)ധനവും ഐശ്വര്യവും കൂടിവരും. ദൂരയാത്രകൾ ചെയ്യേണ്ടി വരും. പുതിയ വ്യക്തികളുമായി സൗഹൃദം സ്ഥാപിക്കും. കുടുംബത്തിൽ ഒരു മംഗളകർമം നടക്കും. ദൂരയാത്ര ആവശ്യമായി വന്നേക്കാം. വീടുപണി പൂർത്തിയാക്കാൻ സാധിക്കും. ഉദ്യോഗത്തിൽ കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. ആരോഗ്യനില തൃപ്തികരം. പരീക്ഷയിൽ മികച്ച വിജയം നേടും.
മീന രാശി (Pisces) (ജന്മദിനം ഫെബ്രുവരി 20 മുതൽ മാർച്ച് 21 വരെയുള്ളവർ)ഏത് വെല്ലുവിളികളെയും നേരിടാനുള്ള മനസ്സുണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടതാണ്. മന്ദഗതിയിലായിരുന്നു വ്യാപാരം പുരോഗതി കൈവരിക്കും. പല കാര്യങ്ങളും ആഗ്രഹിക്കുന്ന പോലെ ചെയ്തു തീർക്കാൻ കഴിയും. സഹപ്രവർത്തകരിൽ നിന്നും സഹായം ലഭിക്കും. ചെറിയ യാത്രകൾ സുഖകരമായിരിക്കും. എൻട്രൻസ് ടെസ്റ്റിൽ വിജയം കൈവരിക്കും.