വിദേശത്ത് നഴ്സിങ് പഠിക്കണോ?; ഉറപ്പായും അറിയണം ഈ കാര്യങ്ങൾ
Mail This Article
നഴ്സിങ് ജോലി നേടി വിദേശത്തു പോകാൻ ചിലർ ആഗ്രഹിക്കുമ്പോൾ നഴ്സിങ് കോഴ്സ് തന്നെ വിദേശത്തു ചെയ്യാനാണ് മറ്റു ചിലർ ആഗ്രഹിക്കുന്നത്. നഴ്സിങ് ബിരുദം, ബിരുദാനന്തരബിരുദം ഇവ വിദേശത്തു ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ധൈര്യമായി തിരഞ്ഞെടുക്കാവുന്ന രാജ്യങ്ങളാണ് യുകെ, യുഎസ്, കാനഡ, ജർമിനി എന്നിവ.
ഈ രാജ്യങ്ങളിൽ നഴ്സിങ് മേഖലയിൽ നൈപുണ്യമുള്ളവർ കുറവാണ്. താരതമ്യേന ജനസംഖ്യ കുറവുള്ള വയോജനങ്ങൾ കൂടുതലുള്ള രാജ്യങ്ങളാണ് കാനഡ, ഓസ്ട്രേലിയ, ന്യൂസിലന്റ് ഇവ. വയോജനങ്ങളെ പരിചരിക്കാനായി ധാരാളം നഴ്സുമാരെ ഇവിടെ ആവശ്യമാണ്. അതുപോലെ തന്നെ ഏറെ തൊഴിൽ അവസരങ്ങളുള്ള മറ്റു മേഖലകളാണ് ഫിസിയോതെറപ്പി, ഒക്കുപ്പേഷണൽ തെറപ്പി എന്നിവ. ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട് നിരവധി തൊഴിൽ അവസരങ്ങൾ മേൽപ്പറഞ്ഞ രാജ്യങ്ങളിലുണ്ട്. നല്ല ക്ഷമയും, രോഗികളെയും വയോജനങ്ങളെയും സ്നേഹത്തോടെ പരിചരിക്കാനുള്ള മനസ്സുമുള്ളവർക്ക് തീർച്ചയായും ഇണങ്ങുന്ന കോഴ്സാണ് നഴ്സിങ്.
മികച്ച ശമ്പളവും ആനുകൂല്യങ്ങളും ഇന്ത്യൻ നഴ്സുമാർക്ക് വിദേശരാജ്യങ്ങളിലുള്ള ഡിമാൻഡും കണക്കിലെടുത്ത് നിരവധി യുവാക്കൾ ഈ തൊഴിലിൽ ആകൃഷ്ടരായി വിദേശരാജ്യങ്ങളിലേക്ക് ചേക്കേറുന്നുണ്ട്.