ഈ മൂന്നു കോഴ്സുകൾ പഠിക്കാൻ റെഡിയാണോ?; വിദേശ രാജ്യങ്ങളിൽ ജോലി ഉറപ്പ്!
Mail This Article
വിദേശരാജ്യങ്ങളിൽ ജോലി ചെയ്യാനാണ് മോഹമെങ്കിൽ പ്ലസ്ടു തലം മുതൽ ചില പ്രത്യേക കോഴ്സുകൾ തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. കംപ്യൂട്ടർ സയൻസ്, എൻജിനീയറിങ്ങ്, ഹെൽത്ത് കെയർ എന്നീ മേഖലയിൽ ഉപരി പഠനം നടത്തുന്നവർക്ക് തീർച്ചയായും മറ്റ് കോഴ്സുകൾ ചെയ്യുന്നവരെ അപേക്ഷിച്ച് ജോലി സാധ്യത കൂടുതലുണ്ട്. ഇതു കൂടാതെ കൊമേഴ്സ് പഠിക്കുന്നവർക്കും മികച്ച തൊഴിലവസരങ്ങൾ ലഭിക്കും.
വികസിത രാജ്യങ്ങളിലെ കുട്ടികൾക്ക് മേൽപ്പറഞ്ഞ കോഴ്സുകൾ പഠിക്കാൻ താൽപര്യം കുറവായതുകൊണ്ട് ആ മേഖലയിൽ നൈപുണ്യമുള്ള തൊഴിലാളികളും തുലോം കുറവായിരിക്കും. അതുകൊണ്ടു തന്നെ പ്രസ്തുത മേഖലയിൽ സ്വദേശികളുമായുള്ള മൽസരവും കുറവായിരിക്കും.
യൂറോപ്യൻ രാജ്യങ്ങളിലും നോർത്ത് അമേരിക്കൻ രാജ്യങ്ങളിലും സയൻസ്, െടക്നോളജി, എൻജിനീയറിങ്ങ്, ഗണിതശാസ്ത്രം തുടങ്ങിയ മേഖലകളിൽ നൈപുണ്യമുള്ള തൊഴിലാളികളുടെ അഭാവമുണ്ട്. അതുകൊണ്ടു തന്നെ അത്തരം ജോലിക്ക് അവിടെ ഏറെ സാധ്യതകളുമുണ്ട്. മാനേജ്മെന്റ് കോഴ്സുകൾ പഠിക്കുന്നവർക്കും വിദേശത്ത് ജോലി സാധ്യതയുണ്ടെങ്കിലും അത്തരം മേഖലകളിൽ ജോലിരംഗത്ത് സ്വദേശികളും വിദേശികളും തമ്മിൽ നല്ല മൽസരം നിലനിൽക്കുന്നുണ്ട്.