ADVERTISEMENT

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ദുർബലമായിരുന്ന കാലവർഷം കേരളത്തിൽ വീണ്ടും ചെറിയ തോതിൽ സജീവമാകും. വടക്കൻ കേരളത്തിലാണ് കൂടുതൽ മഴയ്ക്ക് സാധ്യത. ആഗോള മഴപാത്തി  MJO) യുടെ സ്വാധീനത്താൽ വരും ദിവസങ്ങളിൽ പശ്ചിമ പസഫിക്കിലും തെക്കൻ ചൈന കടലിലും ബംഗാൾ ഉൾക്കടലിലും ചക്രവാത ചുഴികളും ന്യൂനമർദ്ദങ്ങൾ രൂപപ്പെടാൻ സാധ്യത കൂടുതലാണ്. ഇതനുസരിച്ച് മഴയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകും.

അടുത്ത 3, 4 ദിവസങ്ങളിൽ കർണാടക, കൊങ്കൺ, ഗോവ, മഹാരാഷ്ട്ര തീരദേശ മേഖലയിൽ മഴ സജീവമാകാനാണ് സാധ്യത. കേരളത്തിൽ പൊതുവെ എല്ലാ ജില്ലകളിലും മഴ ലഭിക്കുമെങ്കിലും വടക്കൻ ജില്ലകളിൽ കൂടുതൽ ശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ട്. നിലവിൽ അതിതീവ്ര മഴക്കുള്ള സാധ്യത കുറവാണെന്ന് കാലാവസ്ഥാ വിദഗ്ധൻ രാജീവൻ എരിക്കുളം വ്യക്തമാക്കി.

English Summary:

Impending Cyclonic Vortices: What to Expect from the West Pacific to the Bay of Bengal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com