ADVERTISEMENT

അറബിക്കടലിലെ  'അസ്ന' ചുഴലിക്കാറ്റ്  ഇന്ത്യൻ തീരത്ത് നിന്ന് അകന്നുകൊണ്ടിരിക്കുകയാണ്. ഞായറാഴ്ച രാവിലെ വരെ ചുഴലിക്കാറ്റായി തുടരുന്ന അസ്ന തുടർന്നു തീവ്ര ന്യുന മർദ്ദമായി ശക്തി കുറഞ്ഞു ഒമാൻ തീരത്തേക്ക് നീങ്ങാനാണ് സാധ്യത.

പാകിസ്ഥാൻ നിർദേശിച്ച പേരാണ് അസ്ന (Asna). കാലവർഷ സീസണിൽ വടക്കൻ അറബിക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെടുന്നത് അപൂർവമാണ്. കഴിഞ്ഞ 133 വർഷത്തിനിടയിൽ ഓഗസ്റ്റ് മാസത്തിൽ അറബിക്കടലിൽ രൂപപ്പെട്ടത് ആകെ 5 ചുഴലിക്കാറ്റുകൾ മാത്രമാണ്. 

അസ്നയ്ക്ക് മുൻപ് അവസാനമായി ഓഗസ്റ്റ് മാസത്തിൽ രൂപപ്പെട്ടത് 1976ലാണ്. 48 വർഷങ്ങൾക്ക് മുൻപ്! ഇതിനു മുൻപ് 1926, 44, 64 വർഷങ്ങളിൽ മാത്രമാണ് അറബിക്കടലിൽ ഓഗസ്റ്റ് മാസത്തിൽ ചുഴലിക്കാറ്റ് രൂപപ്പെട്ടിട്ടുള്ളത്. കേന്ദ്ര കാലാവസ്ഥ വകുപ്പ് ചുഴലിക്കാറ്റിനു പേരിടാൻ തുടങ്ങിയതിനു ശേഷം ഓഗസ്റ്റ് മാസത്തിൽ ആദ്യമായി പേരിടുന്ന ചുഴലിക്കാറ്റ് ആണ് 'അസ്ന'. വരും ദിവസങ്ങളിൽ ഇന്ത്യൻ തീരത്ത് നിന്ന് അകന്ന് ഒമാൻ ഭാഗത്തേക്ക്‌ സഞ്ചരിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

അതേസമയം, ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം തീവ്ര ന്യൂനമർദമായി ശക്തി പ്രാപിച്ചു. ശനിയാഴ്ച അർധരാത്രിയോടെ വിശാഖപട്ടണത്തിനും ഗോപാൽപ്പൂരിനും ഇടയിൽ കലിംഗപട്ടണത്തിന് സമീപം കരയിൽ പ്രവേശിക്കാൻ സാധ്യത. കേരള തീരം മുതൽ തെക്കൻ ഗുജറാത്ത്‌ തീരം വരെ ന്യൂനമർദപാത്തി സ്ഥിതിചെയ്യുന്നു. കേരളത്തിൽ അടുത്ത 1-2 ദിവസങ്ങളിൽ നിലവിലെ മഴ തുടരാൻ സാധ്യതയുണ്ട്. 

English Summary:

Rare August Cyclone "Asna" Forms in Arabian Sea, Headed for Oman

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com