കപ്പലുകൾക്ക് തടി കിട്ടാനായി നട്ടു! ഒരിക്കലും വെട്ടാത്ത 3 ലക്ഷം ഓക്കു മരങ്ങളുടെ കഥ
Mail This Article
ഓക്ക് മരങ്ങൾ പരമ്പരാഗതമായി കപ്പൽനിർമാണത്തിൽ ഉപയോഗിച്ചിരുന്നു. കരുത്തുറ്റതും നേർരേഖയിൽ വളരുന്നതുമായ തടിയാണ് ഓക്കിനുള്ളത്. സ്വീഡനിലെ തടാകദ്വീപായ വിസിംഗോയിൽ നൂറുകണക്കിന് ഏക്കറിലാണ് ഈ ഓക്കുമരങ്ങൾ സ്ഥിതി ചെയ്യുന്നത്. 1830ൽ നെപ്പോളിയോണിക് യുദ്ധങ്ങൾക്ക് അവസാനമാണ് സ്വീഡിഷ് രാജത്വം നാവികസേനാ യാനങ്ങൾ ഉൾപ്പെടെയുള്ളവ പണിയുന്നതിനായി ഓക്കുമരങ്ങൾ കൃഷി ചെയ്യാൻ ലക്ഷ്യമിട്ടത്.
ഇതിനു പറ്റിയ സ്ഥലം അന്വേഷിച്ച് വിവിധ പര്യവേക്ഷകർ പോകുകയും അവരിൽ ചിലർ സ്വീഡനിലെ ഏറ്റവും വലിയ രണ്ടാമത്തെ ദ്വീപായ വറ്റേൺ കണ്ടെത്തുകയുമായിരുന്നു. പിന്നീട് ഇവിടെ 3 ലക്ഷം ഓക്കുമരങ്ങൾ നട്ടുപിടിപ്പിച്ചു. പിന്നീട് 150 വർഷങ്ങൾക്കു ശേഷം ഈ മരങ്ങൾ തടിയെടുപ്പിന് പാകമായി. എന്നാൽ അപ്പോഴേക്കും നാവിക സാങ്കേതികവിദ്യ പാടെ മാറിമറിഞ്ഞിരുന്നു. ഇരുമ്പും ഉരുക്കുമുപയോഗിച്ച് കപ്പലുകൾ പണിയുന്നിടത്ത് മരത്തിനെന്തു പ്രസക്തി?
എന്നാൽ പത്തൊൻപതാം നൂറ്റാണ്ടായതോടെ ആഷ്, എം, മേപ്പിൾ, ബീച്, സിൽവർ ഫിർ തുടങ്ങിയ മരങ്ങൾ ഇതിന്റെ ഇടയിലുള്ള നിരകളിൽ നട്ടുവളർത്താൻ തുടങ്ങിയിരുന്നു, ഇപ്പോഴിതെല്ലാംകൂടി ഒരു വലിയ കാടായി മാറി. തെക്കൻ സ്വീഡനിലെ വറ്റേൻ തടാകത്തിന്റെ കിഴക്കുഭാഗത്തുള്ള പട്ടണമായ ഗ്രാന്നയിൽ നിന്ന് ബോട്ടുമാർഗം മാത്രമാണ് വിസിംഗോയിൽ എത്താൻ സാധിക്കുക.