ADVERTISEMENT

ഭാരതപ്പുഴയ്ക്കു നടുവിലെ മണൽക്കൂനകളും കുറ്റിക്കാടും നീക്കാൻ നവീകരണ പദ്ധതി നടപ്പാക്കിയില്ലെങ്കിൽ വരും വർഷങ്ങളിലും രൂക്ഷമായ ജലക്ഷാമം നേരിടേണ്ടി വരുമെന്ന് ജനപ്രതിനിധികൾ. 

പുഴയ്ക്കു നടുവിൽ മണൽ നിറഞ്ഞും കുറ്റിക്കാടുകൾ രൂപപ്പെട്ടും ജല സംഭരണം സാധ്യമല്ലാതായതാണ് വരൾച്ചയ്ക്ക് പ്രധാന കാരണമെന്ന് കണ്ടെത്തിയിരുന്നു. കുറ്റിപ്പുറം മുതൽ ചമ്രവട്ടം വരെ ഭാരതപ്പുഴയിലെ മൺകൂനകളും കാടുകളും നീക്കം ചെയ്ത് നവീകരിക്കുന്നതിനായി മുൻ സർക്കാർ ‘പുഴ മുതൽ പുഴ വരെ’ പദ്ധതിക്ക് രൂപം നൽകിയിരുന്നു. 

ഭാരതപ്പുഴയിലെ കയ്യേറ്റം തടയുന്നതിനും ജല സംരക്ഷണം സാധ്യമാക്കുന്നതിനും വേണ്ടി നടപ്പാക്കാൻ ഉദ്ദേശിച്ച പദ്ധതി പിന്നീട് ഉപേക്ഷിച്ചു. നിലവിൽ പുഴയുടെ ഇരുവശങ്ങളിലും ചാലുകളായാണ് വെള്ളം ഒഴുകുന്നത്.  ഈ ഭാഗങ്ങളിൽനിന്ന് വൻതോതിൽ മണൽ കടത്തുന്നതിനാൽ നീരൊഴുക്കും തടസ്സപ്പെടുന്നുണ്ട്. പുഴയ്ക്കു നടുവിലെ മൺകൂനകൾ നിരത്തിയാൽ ഒഴുക്ക് സുഗമമാകുമെന്ന് പരിസ്ഥിതി പ്രവർത്തകരും പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com