ADVERTISEMENT

നമ്മൾ കരുതുന്നതു പോലെ അത്ര നിസ്സാരക്കാരല്ല പഴവർഗങ്ങൾ. ഗുണത്തിൽ മാത്രമല്ല വിലയിലും കേമൻമാരാണ് ചിലയിനം പഴങ്ങൾ. അങ്ങനെ രുചിയിലും വിലയിലും ഗുണത്തിലുമൊക്കെ രാജകീയ പദവി നിലനിർത്തുന്ന മുന്തിരിക്കുലയാണ് ഇപ്പോൾ വാർത്തകളിൽ ഇടം പിടിക്കുന്നത്. ‘റൂബി റോമൻ ഗ്രേപ്സ്’ എന്നാണ് അപൂർവ മുന്തിരിയുടെ പേര്. തേനൂറുന്ന മധുരവും അസാധ്യ രുചിയും വലുപ്പവും ചുവന്ന നിറവുമൊക്കയാണ് ഈ മുന്തിരിയുടെ പ്രത്യേകതകൾ. കുലയിലെ ഒരു മുന്തിരിക്ക് മാത്രം 20 ഗ്രാം ഭാരമുണ്ടാകും.

അപൂർവ മുന്തിരി വിപണിയിലെത്തിയത് 2008 ലാണ്. ജപ്പാനിലെ ഇഷിക്കാവാ എന്ന സ്ഥലത്താണ് ഇവയെ വിളയിച്ചെടുത്തത്. 2019ൽ നടന്ന ലേലത്തിൽ ഒരു കുല മുന്തിരി വിറ്റുപോയത് 7.55,000 രൂപയ്ക്കാണ്. കുലയിലെ ഒരു മുന്തിരിക്ക് മാത്രം 35000 രൂപയായിരുന്നു വില. കനാസാവായിലുള്ള ഹിയാക്കുരാകുസോ എന്ന കമ്പനിയാണ് മുന്തിരി മുഴുവനായും വാങ്ങിയത്. അന്നു മുതലാണ് റൂബി റോമൻ മുന്തിരികൾ വിപണിയിലെ താരമായി മാറിയത്. 

ജപ്പാനിലെ മറ്റൊരു പഴവും വിലയുടെ കാര്യത്തിൽ ഒട്ടും പിന്നിലല്ല. അത്തരമൊരു മാമ്പഴത്തിന്റെ വാർത്തയും കഴിഞ്ഞ മാസം സമൂഹമമാധ്യമങ്ങളുടെ ശ്രദ്ധ നേടിയിരുന്നു. മധ്യപ്രദേശിലെ തോട്ടത്തിൽ വിളഞ്ഞ മിയാസാക്കി മാമ്പഴമാണ് അന്ന് വാർത്തകളിൽ നിറഞ്ഞത്. ലോകത്തിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ള മാങ്ങയാണ് ജപ്പാനിലെ മിയാസാക്കി മാങ്ങകൾ. മധ്യപ്രദേശിലെ ജബൽപൂരിലുള്ള മാവിൻ തോട്ടത്തിൽ കള്ളന്മാരെ ഭയന്ന് രണ്ട് ചെറിയ മാവുകളിലായി കായ്ചു നിൽക്കുന്ന ഏഴു മാങ്ങകൾ സംരക്ഷിക്കാൻ 4 സുരക്ഷാ ഉദ്യോഗസ്ഥരെയും 6 നായകളെയും ഉടമകൾ ഏർപ്പെടുത്തിയിരുന്നു. രാജ്യാന്തര വിപണിയിൽ കിലോയ്ക്ക് രണ്ടര ലക്ഷത്തിലധികം രൂപ വില ലഭിക്കുന്ന മാങ്ങകളാണിവ. മുൻവർഷങ്ങളിൽ മാങ്ങകൾ മോഷണം പോയിരുന്നു. അതിനാലാണ് കർഷക ദമ്പതികൾ ഇത്തവണ കനത്ത സുരക്ഷയൊരുക്കിയത്.

English Summary: Ruby Roman': World's Most Expensive Grapes Sell For Rs 35,000 Per Piece

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com