ADVERTISEMENT

പറമ്പിൽ വെറുതെ തഴച്ചുവളരുന്ന മത്തനും, സീസണായാൽ കിലോയ്ക്ക് 20 - 30 രൂപ നിരക്കിൽ ഏത് വഴിയോരത്തും ലഭിക്കുന്ന തണ്ണിമത്തനും ഒന്നും നമ്മുടെ നാട്ടിൽ പുതുമയല്ല. എന്നാൽ നമുക്ക് തീരെ വിലയില്ലാത്ത മത്തങ്ങയ്ക്ക് ജപ്പാനിൽ വലിയ പിടിപാടാണ്. മത്തൻ വർഗത്തിൽപ്പെട്ട യുബാരി മെലൺ എന്ന പഴമാണ് താരം. ഇവയിലൊന്ന് കഴിക്കണമെങ്കിൽ ചിലപ്പോൾ കാറോ വീടോ ഒക്കെ വിൽക്കേണ്ടിയും വരാം.

ജപ്പാനാണ് ഈ വിശിഷ്ട പഴങ്ങളുടെ സ്വദേശം. ജപ്പാനിലെ ഹൊക്കായ്ഡോയിലുള്ള യുബാരി എന്ന പ്രദേശത്ത് വളരുന്നതിനാലാണ് പഴത്തിന് ഈ പേര് ലഭിച്ചത്. ലോകത്ത് മറ്റെവിടെയും ലഭ്യമല്ല എന്നതാണ് യുബാരി മെലണിന്റെ ഡിമാൻഡ് വർധിപ്പിക്കുന്നത്. ഒരു കിലോയ്ക്ക് 20 ലക്ഷം രൂപ വിലയാണ് ഇവയ്ക്കുള്ളത്. അതുകൊണ്ടുതന്നെ ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള പഴം എന്ന വിളിപ്പേരും യുബാരി മെലണിന് വീണു കിട്ടിയിട്ടുണ്ട്.

The Fruit From Japan Is Said To Be 'World's Most Expensive' And Can Cost As Much A Car
Image Credit:Shutterstock

യുബാരിയിൽ ഇവ ധാരാളമായി ഉണ്ടാകുമെങ്കിലും ഇവിടങ്ങളിലെ സൂപ്പർമാർക്കറ്റുകളിലോ കടകളിലോ ഒന്നും ഈ പഴം വാങ്ങാൻ കിട്ടില്ല. കർഷകരുടെ അടുത്തുനിന്നു ലേലത്തിൽ പഴങ്ങൾ വാങ്ങുന്ന പ്രത്യേക സ്റ്റോറുകളിലാണ് ലഭിക്കുന്നത്. ഇത്തരം സ്റ്റോറുകളിൽ ഏറെ പ്രാധാന്യത്തോടെയാണ് ഇവ വിൽപനയ്ക്ക് വയ്ക്കുന്നത്. ജപ്പാനിൽ യുബാരി കിങ് എന്നൊരു വിളിപ്പേരും ഈ പഴത്തിനുണ്ട് . സാധാരണക്കാർക്ക് സങ്കൽപിക്കാൻ പോലുമാവാത്ത വില ആയതിനാൽ  സമ്പന്നരിൽ സമ്പന്നരായവർ മാത്രമേ ഇവ വാങ്ങാറുള്ളൂ. അതിനാൽ സമ്പന്നർക്കിടയിൽ ഈ പഴത്തിന് ആവശ്യക്കാരേറെയുമാണ്.

യുബാരി മെലൺ കൃഷി ചെയ്യുന്നതിലുമുണ്ട് പ്രത്യേകത. ഇവ അങ്ങനെ വൻതോതിൽ കൃഷി ചെയ്യപ്പെടാറില്ല. വീടുകളിലെ ഹരിതഗൃഹങ്ങൾക്കുള്ളിലാണ് സാധാരണയായി യുബാരി മെലൺ  വളർത്തിയെടുക്കുന്നത്. ഓരോ മത്തനും  പൂർണ വളർച്ചയെത്താൻ 100 ദിവസം വരെ എടുക്കും. എന്നാൽ വർഷത്തിൽ ഏത് സമയത്തും കായ്ഫലമുണ്ടാകും എന്നതാണ് ഇവയുടെ മറ്റൊരു സവിശേഷത. ഇത്രയും വിലപിടിപ്പുള്ളതായതുകൊണ്ടുതന്നെ കർഷകർ പ്രത്യേക ശ്രദ്ധയും പരിചരണവുമാണ്  ഓരോ പഴത്തിനും നൽകുന്നത്.

English Summary: Yubari Melon: The Fruit From Japan Is Said To Be 'World's Most Expensive' And Can Cost As Much A Car

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com