കീഴില്ലത്ത് പറന്നിറങ്ങുന്നത് ചൂളൻ എരണ്ട പക്ഷികൾ; കൗതുകക്കാഴ്ച
Mail This Article
പാടത്ത് ചൂളൻ എരണ്ട പക്ഷികൾ കൂട്ടത്തോടെ എത്തുന്നത് കൗതുക കാഴ്ചയാകുന്നു. എംസി റോഡിൽ മൂവാറ്റുപുഴയ്ക്കു സമീപം കീഴില്ലത്താണ് എരണ്ടകൾ കൂട്ടത്തോടെ എത്തുന്നത്. മഴവെള്ളം കെട്ടി നിൽക്കുന്ന പാടങ്ങളിൽ ചെറു മീനുകൾ ഉള്ളതിനാൽ അതിനെ കൊത്തി അകത്താക്കാൻ എരണ്ടകളുടെ മത്സരം തന്നെയാണു നടക്കുന്നത്.ഏതെങ്കിലും ഭാഗത്ത് മത്സ്യം പൊങ്ങുന്നതു കണ്ടാൽ അതിനെ അകത്താക്കാൻ കൂട്ടത്തോടെ ആക്രമണം നടത്തുന്ന രീതിയാണു കണ്ടുവരുന്നത്. നിലവിൽ എരണ്ട പക്ഷികൾ മാത്രമാണു ഇപ്പോൾ കൂട്ടത്തോടെ എത്തുന്നത്.
ലെസര്‍ വിസിലിങ് ഡക്ക് എന്നറിയപ്പെടുന്ന എരണ്ട പക്ഷികൾ സാധാരണ താറാവുകളുടെ തക്ക വലുപ്പമുള്ളവയാണ്. തെക്കുകിഴക്കന്‍ ഏഷ്യയാണ് ഇവയുടെ ശൈത്യകാലത്തെ പ്രധാന വാസസ്ഥലം. കയ്യേറ്റവും നശീകരണവും കാരണം വാസയോഗ്യമായ ഇടങ്ങള്‍ കുറഞ്ഞതോടെ ഇവ ഇപ്പോള്‍ തെക്കേ ഇന്ത്യയാണ് പുതിയ ലക്ഷ്യസ്ഥാനമായി തിരഞ്ഞെടുത്തിരിക്കുന്നത്. കുളങ്ങളും തണ്ണീര്‍ത്തടങ്ങളും തന്നെയാണ് ഇവയേയും കേരളത്തിലേക്കാകര്‍ഷിക്കുന്നത്.
English Summary: Lesser whistling ducks sighted in wetlands