ഉഗ്രവിഷം, കടിച്ചാൽ മറുമരുന്നില്ല; ഓസ്ട്രേലിയയിൽ ഭീഷണി ഉയർത്തി സ്റ്റീഫൻ ബാന്‍ഡഡ് പാമ്പ്!
![stephen-banded സ്റ്റീഫൻ ബാന്‍ഡഡ് പാമ്പ് (Photo: Twitter/@aus_herp)](https://img-mm.manoramaonline.com/content/dam/mm/mo/environment/environment-news/images/2023/11/15/stephen-banded.jpg?w=1120&h=583)
Mail This Article
മരങ്ങളിൽ ജീവിക്കുന്ന ഉഗ്രവിഷമുള്ള പാമ്പാണ് സ്റ്റീഫൻ ബാൻഡഡ് സ്നേക് (Stephen's banded snake). ഓസ്ട്രേലിയയിൽ കാണപ്പെടുന്ന ഈ പാമ്പ് കടിച്ചാൽ ഫലപ്രദമായ മറുമരുന്ന് ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. അതിനാൽതന്നെ ഓസ്ട്രേലിയക്കാരുടെ പേടിസ്വപ്നമാണ് സ്റ്റീഫൻ ബാന്‍ഡഡ് സ്നേക്.
![snake-bite സ്റ്റീഫൻ ബാന്‍ഡഡ് പാമ്പ് (Photo: Twitter/ @Rainmaker1973, @SatelliteSci )](https://img-mm.manoramaonline.com/content/dam/mm/mo/environment/environment-news/images/2023/11/15/snake-bite.jpg)
സാധാരണ 1.2 മീറ്റർ വരെ നീളമുള്ള പാമ്പാണിത്. ഉഗ്രവിഷമാണെങ്കിലും ഈ പാമ്പ് കടിയേറ്റ് മരിച്ചവർ അപൂർവമാണ്. എന്നാൽ പാമ്പ് കടിയേറ്റാൽ പഴയമുറിവുകൾ വീണ്ടും ഉണ്ടാവുകയും തലച്ചോര്‍, കണ്ണ്, മൂക്ക്, വായ എന്നിവിടങ്ങളിൽ കനത്ത രക്തസ്രാവമുണ്ടാവുകയും ചെയ്യുന്നു. ഇത് ജീവന് ഭീഷണിയാകാൻ സാധ്യതയുണ്ട്. സ്റ്റീഫൻ ബാന്‍ഡഡ് കടിച്ചാൽ ടൈഗർ പാമ്പ് ആന്റിവെനമാണ് മറുമരുന്നായി നൽകുന്നത്.