ADVERTISEMENT

‘പുലിവാല് പിടിക്കുക’ എന്ന് കേട്ടിട്ടേയുള്ളൂ, പുലി ശരിക്കും വാൽ പിടിച്ചാൽ എന്തായിരിക്കും സ്ഥിതി. അതിനുള്ള ഉത്തരം കഴിഞ്ഞ ദിവസം ഒരു വിഡിയോയിലൂടെ പുറത്തുവന്നിരിക്കുകയാണ്. ഇരയാണെന്ന് കരുതി സ്വന്തം വാൽ കടിച്ചുപിടിച്ച് നടത്തുന്ന പുള്ളിപ്പുലിയുടെ അഭ്യാസങ്ങൾ മൂന്ന് ലക്ഷത്തിലധികം പേരാണ് കണ്ടത്.

ചളി നിറഞ്ഞ ജലാശയത്തിൽ നിന്ന് എഴുന്നേറ്റ പുള്ളിപ്പുലി സ്വന്തം വാലിൽ കടിച്ച് വട്ടം കറങ്ങുകയായിരുന്നു. ഇരയെപ്പിടിച്ചെന്ന ഭാവത്തിലാണ് പുലിയുടെ നിൽപ്പ്. പക്ഷേ എത്ര കടിച്ചിട്ടും പൂർണമായും മുന്നിലേക്ക് വരുന്നില്ല. പകരം സ്വയം വട്ടത്തിൽ കറങ്ങേണ്ട അവസ്ഥയായിരുന്നു. പതിയെ വാൽകടിച്ചുകൊണ്ട് കരയിലേക്ക് കയറിയപ്പോഴാണ് താൻ ഇരയെയല്ല പിടിച്ചതെന്ന് വ്യക്തമായത്. പുലികൾക്ക് നാണക്കേടുണ്ടാക്കുന്ന കാഴ്ച്ചയാണിതെന്നാണ് വിഡിയോ കണ്ട മിക്കവരും കുറിച്ചത്.

English Summary:

Leopard biting its own tail goes viral

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com