ADVERTISEMENT

ഓസ്‌ട്രേലിയയിലുള്ള ഒരു ഉൾക്കടൽ മേഖലയാണ് ഷാർക് ബേ, കൃത്യമായി പറഞ്ഞാൽ പടിഞ്ഞാറൻ ഓസ്‌ട്രേലിയയിലാണ് ഇതു സ്ഥിതി ചെയ്യുന്നത്. ഈ മേഖല പാരിസ്ഥിതികമായി വളരെയേറെ പ്രാധാന്യമുള്ളതാണ്. ഇവിടെയാണ് ലോകത്തിലെ ഏറ്റവും വലിയ സസ്യം വളരുന്നത്. സീഗ്രാസ് മെഡോസ് എന്ന് ഈ മേഖല അറിയപ്പെടുന്നു. പേരു സൂചിപ്പിക്കുന്നതു പോലെ കടൽപ്പുല്ലാണ് ഇവിടെ വളരുന്നത്. ഏകദേശം 200 ചതുരശ്ര കിലോമീറ്റർ വിസ്തീർണത്തിലാണ് ഈ സസ്യം വളർന്നുനിൽക്കുന്നത്. അനേകം സസ്യങ്ങളുണ്ടെങ്കിലും ഇവയുടെ എല്ലാം ഉദ്ഭവം ഒരൊറ്റ സസ്യത്തിൽ നിന്നാണ്. ഏകദേശം 4500 വർഷം പഴക്കമുള്ളതാണ് ഈ ഉദ്ഭവ സസ്യം.

പൊസീഡൺ റിബൺ വീട് അഥവാ പോസിഡോണിയ ഓസ്ട്രാലിസ് എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന സസ്യമാണ് ഇത്. ഷാർക് ബേയിൽ സ്ഥിതി ചെയ്യുന്ന സസ്യങ്ങളെല്ലാം തന്നെ ജനിതകപരമായി ഒരേ സ്വഭാവം പുലർത്തുന്നതാണ്. മറ്റു കടൽപ്പല്ലുകൾ പ്രജനനം നടത്തുമ്പോൾ ഈ കടൽപ്പുല്ല് സ്വയം ക്ലോൺ ചെയ്താണ് ഇത്രയും വലിയ മേഖലയിൽ നിറഞ്ഞതെന്ന് ഗവേഷകർ പറയുന്നു. റൈസോം എന്ന താഴെക്കൂടിയുള്ള ഒരൊറ്റ തണ്ട് വഴിയാണ് ഈ പ്രജനനം നടക്കുന്നത്.

ഇവ കൂടുതൽ വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ഹൊറിസോന്റൽ റൈസോം എക്‌സ്‌റ്റെൻഷൻ എന്നാണ് ഈ വ്യാപനത്തെ ഗവേഷകർ വിശേഷിപ്പിക്കുന്നത്.

ഓരോ വർഷവും നല്ലൊരളവ് കടൽപ്പുല്ല് ഷാർക് ബേയിൽ വ്യാപിക്കുന്നുണ്ട്. ചരിത്രകാലം മുതൽ അനുകൂലമായ സാഹചര്യങ്ങൾ നിലനിന്നതാണ് ഈ കടൽപ്പുല്ലിന്റെ ഇത്രയും വലിയ വ്യാപനത്തിവനു വഴിവച്ചതെന്ന് ഗവേഷകർ പറയുന്നു. മറ്റു ശല്യങ്ങളോപ്രതിബന്ധങ്ങളോ ഇവയ്ക്ക് ഏൽക്കാത്തപക്ഷം ഈ കടൽപ്പുല്ലുകൾ കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കുമെന്ന് വെസ്റ്റേൺ ഓസ്‌ട്രേലിയ സർവകലാശാലയിലെ ഇവല്യൂഷനറി ബയോളജിസ്റ്റായ എലിസബത്ത് സിൻക്ലെയർ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com