ADVERTISEMENT

നേർത്ത ഓറഞ്ച് നിറവും ചുരുണ്ട് പിണഞ്ഞ നിരവധി കാലുകളുമായി അലാസ്കൻ തീരത്ത് കിട്ടിയ അപൂർവജീവിയെ കണ്ട അമ്പരപ്പിലാണ് ശാസ്ത്രലോകം. അലാസ്ക്കൻ തീരത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ മത്സ്യത്തൊഴിലാളിയുടെ വലയിലാണ് അന്യഗ്രഹജീവിയെപ്പോലുള്ള ഈ ജീവി കുടുങ്ങിയത്.

ചുരുണ്ടുപിണഞ്ഞ നീളൻ കാലുകൾ ഈ ജീവി താളത്തിൽ ചലിപ്പിക്കുന്ന ദൃശ്യങ്ങൾ സാറാ വാസർ ആൽഫ്രഡ് ആണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. നീരാളിയെപ്പോലെ തോന്നിക്കുന്ന ഈ ജീവിയുടെ ശരീരത്തിനടിയിലായി നേർത്ത ഞരമ്പുകളും ദൃശ്യമായിരുന്നു. സാറാ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ച അപൂർവ ജീവിയുടെ ദൃശ്യങ്ങൾ ഇതുവരെ 1.2 മില്യൺ ആളുകൾ കണ്ടുകഴിഞ്ഞു. അലാസ്കയിലെ പ്രിൻസ് ഓഫ് വേൽസ് ദ്വീപിനു സമീപത്തു നിന്നാണ് ഈ ആഴക്കടൽ ജീവിയെ കണ്ടെത്തിയത്.

ബ്രിട്ടിൽ സ്റ്റാർസ് എന്നറിയപ്പെടുന്ന നക്ഷത്രമത്സ്യങ്ങളുടെ ഗണത്തിൽ പെടുന്ന  ബാസ്ക്കറ്റ് സ്റ്റാർ എന്ന നക്ഷത്രമത്സ്യമാണിതെന്ന് ഗവേഷകർ തിരിച്ചറിഞ്ഞിട്ടുണ്ട്. ശിഖരങ്ങൾ പോലെ കാണപ്പെടുന്ന കൈകളാണ് ഇവയുടെ പ്രത്യേകത. ആഴക്കടലിന്റെ അടിത്തട്ടിലൂടെ വേഗത്തിൽ നീങ്ങാൻ ഇവയെ സഹായിക്കുന്ന ചുരുണ്ട് പിണഞ്ഞു കിടക്കുന്ന ഈ കാലുകളാണ്. സ്വാഭാവിക ആവാസവ്യവസ്ഥയിൽ വളരുകയാണെങ്കില്‍ മൂന്ന് അടിയോളം നീളം വയ്ക്കുന്നവയാണ് ബാസ്ക്കറ്റ് സ്റ്റാറുകൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com