ADVERTISEMENT

മാമ്പഴവും കരിമ്പുമൊക്കെ ആനകൾക്ക് ഏറെയിഷ്ടമാണ്. ഇതു കിട്ടാനായി ഏതറ്റം വരെ പോകാനും ആനകൾക്കു മടിയില്ല. ഇങ്ങനെ മാമ്പഴം മോഷ്ടിക്കാൻ മതിൽ ചാടിക്കടന്ന കാട്ടാനയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. സാംബിയയിലെ സൗത്ത് ലുങ്ക്വ നാഷണൽ പാർക്കിലാണ് സംഭവം നടന്നത്.

അഞ്ചടിയോളം ഉയരമുള്ള മതിലാണ് ആന കൂളായി ചാടിക്കടന്നത്. മുൻകാലുകൾ ഉയർത്തി ശ്രദ്ധയോടെയായിരുന്നു ആനയുടെ മതിലുചാട്ടം. മതിലൊന്നും തനികൊരു പ്രതിബന്ധമേ അല്ലെന്ന മട്ടിലായിരുന്നു ആനയുടെ നീക്കങ്ങൾ. മുഫേ ലോഡ്ജിലെ വിനോദസഞ്ചാരികൾ ഉച്ചകഴിഞ്ഞതിനു ശേഷം സഫാരിക്കിറങ്ങുമ്പോഴാണ് ഈ സംഭവം ശ്രദ്ധയിൽ പെട്ടത്. ഒറ്റയാനാണ് മാമ്പഴം തിരഞ്ഞ് മതിലുചാടിക്കടന്ന് ലോഡ്ജിനരികിലെത്തിയത്.

ലോഡ്ജിന്റെ മാനേജിങ് ഡയറക്ടറായ ആൻഡി ഹോഗ് ആണ് മനോഹരമായ ഈ ദൃശ്യങ്ങൾ പകർത്തിയത്. മാമ്പഴം തിരഞ്ഞാണ് കൊമ്പൻ എത്തിയതെങ്കിലും സീസണല്ലാത്തതിനാൽ മാമ്പഴമൊന്നും ആനയ്ക്കു കിട്ടിയില്ല. മാഞ്ചുവട്ടിലെത്തി മാമ്പഴം തിരഞ്ഞ ശേഷം വന്നവഴിയേ തന്നെ മതിലു ചാടിക്കടന്ന്  കൊമ്പൻ കാടുകയറുകയും ചെയ്തു. ആനയുടെ മതിലു ചാട്ടം കണ്ട് അമ്പരന്നിരിക്കുകയാണ് വിനോദസഞ്ചാരികൾ.ഇത്തരമൊരു മനോഹരമായ ദൃശ്യം നേരിട്ട് കാണാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് ഇവർ സഫാരിക്കിറങ്ങിയത്. മതിലു ചാടിക്കടന്ന ആനയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം. 

English Summary: Elephant Climbs 5-Ft Wall Just To Steal Mangoes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com