മരംകൊത്തിയും വിഷപ്പാമ്പും തമ്മിലുള്ള കടുത്ത പോരാട്ടം; പ്രാണഭീതിയിൽ പക്ഷിക്കുഞ്ഞുങ്ങൾ,ഒടുവിൽ?
Mail This Article
മൃഗങ്ങളായാലും പക്ഷികളായാലും സ്വന്തം കുഞ്ഞുങ്ങളുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയാറാവില്ല. തങ്ങളുടെ കുഞ്ഞുങ്ങളെ അപായപ്പെടുത്താൻ ശ്രമിക്കുന്ന ശത്രു എത്ര തന്നെ കരുത്തനായാലും അവയോട് പൊരുതാനും മടിക്കാറില്ല. സ്വന്തം ജീവൻ പണയപ്പെടുത്തിയും കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കാനാണ് അവ ശ്രമിക്കുക.
മരപ്പൊത്തിലെ കൂടിനുള്ളിൽ കയറി കുഞ്ഞുങ്ങളെ അകത്താക്കാൻ ശ്രമിച്ച പാമ്പിനെ നേരിടുന്ന മരംകൊത്തിയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. കുഞ്ഞുങ്ങൾക്കുള്ള ഭക്ഷണം തേടി മരംകൊത്തി പുറത്തേക്കിറങ്ങിയ നേരത്താണ് പാമ്പ് കൂടിനുള്ളിൽ കയറിപ്പറ്റിയത്. തിരിച്ചെത്തിയ മരം കൊത്തി ജീവൻമരണ പോരാട്ടമാണ് കുഞ്ഞുങ്ങളെ രക്ഷിക്കാനായി നടത്തിയത്.
പല തവണ മരം കൊത്തി പാമ്പിന്റെ ശരീരത്തിൽ ആഞ്ഞു കൊത്തുന്നതും പാമ്പ് തിരിച്ച് മരം കൊത്തിയെ ആക്രമിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഒടുവിൽ മരംകൊത്തിയുടെ ആക്രമണം സഹിക്കാൻ കഴിയാതെ വിഷപ്പാമ്പ് സ്ഥലം കാലിയാക്കി. കുഞ്ഞുങ്ങൾ രക്ഷപെടുകയും ചെയ്തു. അമ്മയുടെ സ്നേഹത്തെ തോൽപ്പിക്കാൻ ആർക്കുമാവില്ല. വിഷപ്പാമ്പല്ല എന്തു വന്നാലും കുഞ്ഞുങ്ങളെ രക്ഷിക്കാൻ ഏതമ്മയും ഏതറ്റം നരെയും പോകുമെന്നതിനു തെളിവാണ് ഈ ദൃശ്യങ്ങൾ. ഐഎഫ്എസ് ഓഫിസറായ സുശാന്ത നന്ദയാണ് 2017 പുറത്തിറങ്ങിയ ഈ ദൃശ്യങ്ങൾ മാർച്ച് 1ന് ട്വിറ്ററിലൂടെ പങ്കുവച്ചത്.തുടർന്ന് ദൃശ്യങ്ങൾ വീണ്ടും ചർച്ചയാവുകയായിരുന്നു.
English Summary: Woodpecker Fighting A Snake To Save Its Babies