ADVERTISEMENT

പൊതുതിരഞ്ഞെടുപ്പിൽ വ്യാജ പ്രചാരണങ്ങൾ തടയാനുള്ള ‘പ്രോജക്ട് ശക്തി’യുടെ ഭാഗമായി ഫാക്‌ട് ക്രസന്റോ  പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ നിന്ന് 

കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണിയുടെ മകൻ അനിൽ ആന്റണിക്ക് പിന്നാലെ, അന്തരിച്ച കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന കെ.കരുണാകരന്റെ മകൾ പത്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശനവും ലോക്‌സഭ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിത്വവുമായിരുന്നു രാഷ്ട്രീയ കേരളത്തിലെ ഇക്കഴിഞ്ഞ ദിവസങ്ങളിലെ ചൂടേറിയ ചർച്ച. ഇതിനിടെ പത്മജയുടെ ബിജെപി പ്രവേശനത്തെ കുറിച്ച് എ.കെ.ആന്‍റണി നടത്തിയ പ്രതികരണം എന്ന അവകാശവാദത്തോടെ ഒരു പ്രസ്താവന സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിന്റെ വാസ്തവമറിയാം.

∙ അന്വേഷണം

വളർത്തി വലുതാക്കിയ പാർട്ടിയുടെ നെഞ്ചത്താണ് ലീഡറുടെ മകൾ ആണിയടിച്ചതെന്ന് വികാരഭരിതനായി പൊട്ടിത്തെറിച്ച് എ.കെ.ആന്‍റണി എന്നാണ് പ്രചരിക്കുന്ന പോസ്റ്റിലുള്ളത്. ‘പോരാളി ഷാജി’ എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ എ.കെ.ആന്‍റണിയുടെ ചിത്രം സഹിതം അലി ആലങ്ങാടന്‍ എന്ന വ്യക്തി പങ്കുവെച്ചിട്ടുണ്ട്. പോസ്റ്റ് കാണാം  ആർക്കൈവ് ചെയ്ത ലിങ്ക് കാണാം 

പോസ്റ്റിന് ഇതുവരെ 2,600ല്‍ അധികം റിയാക്‌ഷനുകളും 578ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്. 

എന്നാല്‍ യഥാര്‍ത്ഥത്തില്‍ എ.കെ.ആന്‍ണി ഇത്തരത്തിലൊരു പ്രതികരണം നടത്തിയിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് അറിയാം.

ആദ്യം തന്നെ എ.കെ.ആന്‍റണി, പത്മജ വേണുഗോപാല്‍ എന്ന കീവേഡ് ഉപയോഗിച്ച് ഗൂഗിള്‍ സെര്‍ച്ച് ചെയ്തെങ്കിലും ഇത്തരത്തിലൊരു പ്രതികരണം ആന്‍റണി നടത്തിയതായി വാര്‍ത്തകള്‍ ഒന്നും തന്നെ കണ്ടെത്താന്‍ കഴിഞ്ഞില്ലാ. പിന്നീട് ഫാക്‌ട് ക്രെസെന്‍‍ഡോ മലയാളം എ.കെ.ആന്‍റണിയുമായി ഫോണില്‍ ബന്ധപ്പെട്ടു. അദ്ദേഹത്തിന്‍റെ മറുപടി ഇപ്രകാരമാണ്- ഇത്തരത്തിലൊരു പ്രതികരണവും നടത്തിയിട്ടില്ല. പത്മജ ബിജെപിയില്‍ ചേര്‍ന്നതിനെ കുറിച്ച് താന്‍ അഭിപ്രായപ്രകടനം നടത്തിയിട്ടില്ലെന്നും തന്‍റെ പേരില്‍ പ്രചരിക്കുന്ന വ്യാജ പ്രചരണമാണിതെന്നും ആന്‍റണി പറഞ്ഞു.

∙ വസ്തുത

എ.കെ.ആന്‍റണി ഇത്തരമൊരു പ്രതികരണം നടത്തിയിട്ടില്ലായെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ പ്രചാരണം വ്യാജമാണ്.

English Summary: A.K.Antony has not made such a response on Padmaja Venugopal - Fact Check

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com