ADVERTISEMENT

പൊതുതിരഞ്ഞെടുപ്പിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച പ്രോജക്ട് ശക്തിയുടെ ഭാഗമായി ബൂം പ്രസിദ്ധീകരിച്ച ഫാക്ട്ചെക്ക് മനോരമ ഓൺലൈൻ പരിഭാഷപ്പെടുത്തിയത്

പ്രധാനമന്ത്രി നരേന്ദ്ര മോദി കുട്ടിയായിരുന്നപ്പോൾ മോഷണം നടത്തിയെന്ന അവകാശവാദത്തോടെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ യഥാർഥ വിഡിയോയിൽ മോദി പറയുന്നത് തന്നെക്കുറിച്ചല്ലെന്നും ഒരു കൊള്ളക്കാരന്റെ കഥയാണെന്നും ഞങ്ങൾ കണ്ടെത്തി.

∙അന്വേഷണം

വൈറലായ ക്ലിപ്പിൽ, " ഞാൻ ചെറിയ സാധനങ്ങൾ മോഷ്ടിച്ചപ്പോൾ, അമ്മ അന്ന് തടഞ്ഞിരുന്നെങ്കിൽ ഇന്ന് ഞാൻ ഇത്രയും വലിയ കൊള്ളക്കാരനാകില്ലായിരുന്നു" എന്ന് മോദി പറയുന്ന  വിഡിയോയ്ക്കൊപ്പമാണ് പോസ്റ്റ് പ്രചരിക്കുന്നത്.പോസ്റ്റുകൾ കാണാം 

വൈറല്‍ കീവേഡുകൾ ഉപയോഗിച്ച് തിരഞ്ഞപ്പോള്‍ ഫെ‌യ്സ്ബുക്കിൽ ഇതേ അടിക്കുറിപ്പോടെ നിരവധി പോസ്റ്റുകൾ ഞങ്ങൾ കണ്ടെത്തി.

boom

2021 ഏപ്രിൽ 10 ന് പശ്ചിമ ബംഗാളിലെ സിലിഗുരിയിൽ വെച്ച് പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മോദി നടത്തിയ പ്രസംഗത്തിൽ നിന്നാണ് വൈറൽ ക്ലിപ്പ് ക്രോപ്പ് ചെയ്തതെന്ന് ഞങ്ങൾ കണ്ടെത്തി.  സർക്കാർ നടത്തുന്ന ക്ഷേമപദ്ധതികളുടെ ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ കമ്മീഷനായി വെട്ടിക്കുറച്ച പണം വാങ്ങുന്നുവെന്ന് ആരോപിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെയായിരുന്നു മോദിയുടെ പ്രസംഗം. അതിനെക്കുറിച്ച് സംസാരിച്ചതിന് ശേഷം, 39.40-ാം മിനുട്ടിൽ ‌‌‌മോദി ഒരു കൊള്ളക്കാരന്റെ കഥ പറയുന്നുണ്ട്. കാരണം കുട്ടിക്കാലത്ത് മോഷ്ടിക്കുമ്പോൾ അമ്മ അവനെ തടഞ്ഞില്ല, അതാണ് താൻ മോഷ്ടാവായതെന്ന് കൊള്ളക്കാരൻ പറയുന്നതായി പ്രസംഗത്തിൽ മോദി പറയുന്നു.

സഹോദരന്മാരേ, ഞങ്ങൾ കുട്ടികളായിരിക്കുമ്പോൾ, വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഒരു വലിയ കൊള്ളക്കാരന്റെ കഥ നാമെല്ലാവരും കേട്ടിട്ടുണ്ട്, അവസാന ആഗ്രഹത്തെക്കുറിച്ച് ചോദിച്ചപ്പോൾ, അമ്മയെ കാണണമെന്ന് അദ്ദേഹം പറഞ്ഞു. തുടർന്ന് അമ്മയെ കാണാൻ സർക്കാർ സൗകര്യമൊരുക്കി, എന്നാൽ അമ്മയെ കണ്ടപ്പോൾ അയാൾ അമ്മയുടെ ചെവി കടിച്ചുമുറിക്കുകയാണുണ്ടായത്. എന്തിനാണ് അങ്ങനെ ചെയ്തതെന്ന് ആളുകൾ ചോദിച്ചപ്പോൾ, താൻ കുട്ടിയായിരുന്നപ്പോൾ ചെറിയ മോഷണങ്ങൾ നടത്തിയിരുന്നു. അന്ന് തന്റെ അമ്മ ഉപദേശിച്ചിരുന്നെങ്കിൽ താൻ ഇങ്ങനെ ഒരു കൊള്ളക്കാരനാകുമായിരുന്നില്ല എന്നാണ് മുഴുവൻ വിഡിയോയിൽ മോദി പറയുന്നത്.

കുട്ടിക്കാലത്ത് മോഷ്ടിക്കുന്നത് അമ്മ തടഞ്ഞില്ലെന്ന് കൊള്ളക്കാരൻ പറയുന്നതായി മോദി പരാമർശിക്കുന്ന ഭാഗം മാത്രം എഡിറ്റ് ചെയ്ത് മോദി തന്നെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് വൈറൽ വിഡിയോ പങ്ക്വച്ചിരിക്കുന്നതെന്ന് വ്യക്തമായി. മുഴുവൻ വിഡിയോ കാണാം

∙വസ്തുത

പശ്ചിമ ബംഗാളിലെ സിലിഗുരിയിൽ വെച്ച് പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മോദി നടത്തിയ പ്രസംഗത്തിൽ ഒരു കൊള്ളക്കാരന്റെ കഥ പറഞ്ഞ ഭാഗമാണ് മോദിയുടേതെന്ന തരത്തിൽ പ്രചരിക്കുന്നത്. വിഡിയോയിലെ അവകാശവാദം തെറ്റാണ്.

English Summary : Narendra Modi where he was narrating a story about a robber and not talking about himself

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com