സദസിൽ നിന്ന് എതിർപ്പ്: 'ജയ് ശ്രീറാം' വിളിച്ചതിന് മന്ത്രിയുടെ മാപ്പ് ; സത്യമിതാണ് | Fact Check
Mail This Article
പൊതുതിരഞ്ഞെടുപ്പിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച പ്രോജക്ട് ശക്തിയുടെ ഭാഗമായി ഫാക്‌ട്‌ലി പ്രസിദ്ധീകരിച്ച ഫാക്ട്ചെക്ക് മനോരമ ഓൺലൈൻ പരിഭാഷപ്പെടുത്തിയത്
ഒരു സ്‌കൂൾ ഉദ്ഘാടന വേളയിൽ ഡൽഹി വിദ്യാഭ്യാസ മന്ത്രിയും ആം ആദ്മി പാർട്ടി (എഎപി) നേതാവുമായ അതിഷി നടത്തിയ പ്രസംഗത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സദസിലുണ്ടായിരുന്ന ചില മുസ്‌ലിം പുരുഷന്മാർ മന്ത്രി 'ജയ് ശ്രീറാം' വിളിച്ചതിനെ എതിർത്തതിനാൽ പിന്നീട് ക്ഷമാപണം നടത്തിയെന്നാണ് പോസ്റ്റിലെ അവകാശവാദം .പോസ്റ്റുകൾ കാണാം . ആർക്കൈവ് ചെയ്ത ലിങ്ക് കാണാം
∙അന്വേഷണം
ക്ലെയിം സംബന്ധിച്ച് നടത്തിയ കീവേഡ് പരിശോധനയിൽ 2024 മാർച്ച് 9-ന് ആം ആദ്മി പാർട്ടി പുറത്തിറക്കിയ ഒരു പത്രക്കുറിപ്പ് ഞങ്ങൾ കണ്ടെത്തി. വടക്കുകിഴക്കൻ ഡൽഹിയിലെ ശ്രീറാം കോളനിയിൽ കെജ്‌രിവാൾ സർക്കാർ രണ്ട് സർക്കാർ സ്‌കൂളുകൾ ഉദ്ഘാടനം ചെയ്തതായാണ് പത്രക്കുറിപ്പിലുള്ളത്. ശ്രീറാം കോളനിയിലെ ഈ സ്‌കൂൾ ഡൽഹിയിലെ മികച്ച സ്‌കൂളുകളിലൊന്നാണെന്ന് വിദ്യാഭ്യാസ മന്ത്രി അതിഷി വാർത്താക്കുറിപ്പിൽ പറയുന്നുണ്ട്.
ഈ സൂചനയനുസരിച്ച് ഞങ്ങൾ കൂടുതൽ തിരഞ്ഞു, വിദ്യാഭ്യാസ ഡയറക്ടറേറ്റ്, ജിഎൻസിടി ഓഫ് ഡൽഹി പ്രസിദ്ധീകരിച്ച സ്കൂൾ ഉദ്ഘാടന പരിപാടിയുടെ മുഴുവൻ വിഡിയോ YouTube-ൽ കണ്ടെത്തി. ഡൽഹിയിലെ ഖജൂരി ഖാസ് ചൗക്കിന് സമീപം സ്ഥിതി ചെയ്യുന്ന ശ്രീറാം കോളനിയിലാണ് സ്കൂൾ ഉദ്ഘാടനം ചെയ്തതെന്ന് വിഡിയോയിൽ നിന്ന് ഞങ്ങൾ കണ്ടെത്തി. മുഴുവൻ വിഡിയോയും പരിശോധിച്ചപ്പോൾ, 32:14 മിനുട്ടിൽ അതിഷി തന്റെ പ്രസംഗം ആരംഭിച്ചത് ഭാരത് മാതാ കീ ജയ്, വന്ദേമാതരം, ഇങ്ക്വിലാബ് സിന്ദാബാദ് തുടങ്ങിയ മുദ്രാവാക്യങ്ങളോടെയാണെന്ന് ഞങ്ങൾ കണ്ടെത്തി. പിന്നീട് 40:30 മിനുട്ടിൽ അതിഷി ഖജൂരി ഖാസ് സ്കൂളിന്റെ ഉദ്ഘാടനത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നുവെന്ന് വ്യക്തമാണ്.
പ്രസംഗത്തിനിടെ ഖജൂരി ഖാസ് സ്‌കൂളിനെക്കുറിച്ച് അതിഷി പരാമർശിച്ചപ്പോൾ പങ്കെടുത്ത ചിലർ എതിർപ്പ് ഉന്നയിച്ചു. അതിഷി അവരോട് ഇരിക്കാൻ അഭ്യർത്ഥിച്ചപ്പോൾ, മുൻസിപ്പൽ കൗൺസിലർ മുഹമ്മദ് അമിൽ മാലിക് സ്റ്റേജിന് പിന്നിൽ നിന്ന് അതിഷിയുടെ അടുത്തെത്തി, “ഇത് ശ്രീറാം കോളനിയിലെ സ്കൂളാണ്, ശ്രീറാം കോളനി എന്ന് പറയൂ” എന്ന് നിർദ്ദേശിച്ചു. മറുപടിയായി, അതിഷി ശ്രീറാം കോളനി നിവാസികളോട് ക്ഷമാപണം നടത്തി, “ശ്രീറാം കോളനി നിവാസികളോട് ഞാൻ മാപ്പ് പറയാൻ ആഗ്രഹിക്കുന്നു; ശ്രീറാം കോളനി, ഖജൂരി ഖാസ്, കാരവൽ നഗർ, സോണിയ വിഹാർ എന്നിവിടങ്ങളിലെ കുട്ടികളും പഠിക്കുന്നത് ശ്രീറാം കോളനിയിലെ സ്കൂളിലാണ് എന്നാണ് വിഡിയോയിൽ അതിഷി പറയുന്നത്. മുഴുവൻ വിഡിയോ പരിശോധിച്ചെങ്കിലും അവർ എവിടെയും "ജയ് ശ്രീറാം" എന്ന് വിളിച്ചതായി കണ്ടെത്താനായില്ല.
∙വസ്തുത
"ജയ് ശ്രീറാം" മുദ്രാവാക്യം വിളിച്ചതിന് എഎപി നേതാവ് അതിഷി ക്ഷമാപണം നടത്തിയെന്ന് ആരോപിക്കുന്ന വൈറൽ വിഡിയോ തെറ്റാണ്.
English Summary : Viral video alleging that AAP leader Atishi apologized for chanting the “Jai Shri Ram” slogan is False