രാജ്യത്തെ പണം മുഴുവന്‍ ന്യൂനപക്ഷങ്ങള്‍ക്ക് വിതരണം ചെയ്യുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ടില്ല | Fact Check
Mail This Article
പൊതുതിരഞ്ഞെടുപ്പിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്‌ടീവിന്റെ ഭാഗമായി ഫാക്‌ട്ക്രസന്റോ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന്
രാഹുല്‍ ഗാന്ധി ഭാരതത്തില്‍ സാമ്പത്തിക സര്‍വേ നടത്തി ആരുടെ കൈയ്യിലാണ് കൂടുതൽ പണമുള്ളതെന്ന് കണ്ടെത്തും. പിന്നീട് ഈ പണം ന്യുനപക്ഷങ്ങള്‍ക്ക് വിതരണം ചെയ്യുമെന്ന അവകാശവാദത്തോടെ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ ഈ വിഡിയോ എഡിറ്റ് ചെയ്തതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. പോസ്റ്റ് കാണാം ആർക്കൈവ് ചെയ്ത ലിങ്ക് കാണാം
“രാഹുൽ ഗാന്ധിയുടെ ഈ പ്രസംഗം കേരളത്തിലെ മതേതറ മാധ്യമങ്ങൾ മുക്കുകയും, ഇതിന് മോദി കൊടുത്ത മറുപടി വർഗ്ഗീയത എന്ന് പറഞ്ഞ് പ്രചരിപ്പിക്കുകയും ചെയ്യുന്നു…” എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റ് പ്രചരിക്കുന്നത്. പോസ്റ്റിനൊപ്പം നല്‍കിയ വിഡിയോയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറയുന്നത് ഇങ്ങനെയാണ്: “രാജ്യത്തിന്‍റെ X-Ray നടത്തിയാല്‍ പാല്‍ എത്രയാണ് പാലില്‍ വെള്ളം എത്രയാണ് എല്ലാം വ്യക്തമാകും .ന്യുനപക്ഷങ്ങള്‍ക്ക് ഈ രാജ്യത്ത് എത്ര പങ്കുണ്ടെന്ന് അവര്‍ക്ക് മനസിലാകും. ഇതിന് ശേഷം ഞങ്ങള്‍ രാജ്യത്തിന്‍റെ സമ്പത്തിന്‍റെയും സ്ഥാപനങ്ങളുടെയും സര്‍വേ നടത്തും. ഭാരതത്തിന്‍റെ പണം ആരുടെ കൈയിലാണ് ഏത് സമൂഹത്തിന്‍റെ കൈയിലാണ് എന്ന് ഞങ്ങള്‍ കണ്ടുപിടിക്കും. ഈ ചരിത്രപരമായ നടപടിക്ക് ശേഷം ഞങ്ങള്‍ ഈ വിപ്ലവകരമായ നടപടി എടുക്കും.” എന്നാല്‍ രാഹുല്‍ ഗാന്ധി ശരിക്കും അദ്ദേഹത്തിന്‍റെ പ്രസംഗത്തില്‍ ഇങ്ങനെ പറഞ്ഞോ? അതോ അദ്ദേഹത്തിന്‍റെ വിഡിയോ ഏതെങ്കിലും തരത്തില്‍ എഡിറ്റ് ചെയ്തിട്ടുണ്ടോ? വാസ്തവമറിയാം
∙അന്വേഷണം
ഈ വിഡിയോയുടെ സ്ക്രീന്‍ഷോട്ടുകള്‍ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഈ പ്രസംഗത്തിന്‍റെ മുഴുവന്‍ വിഡിയോ യുട്യൂബില്‍ ലഭിച്ചു. രാഹുല്‍ ഗാന്ധിയുടെ യുട്യൂബ് ചാനലിലാണ് ഈ വിഡിയോ പ്രസിദ്ധീകരിച്ചിട്ടുള്ളത്. 2024 ഏപ്രില്‍ 6ന് അദ്ദേഹം ഹൈദരാബാദില്‍ നടത്തിയ പ്രസംഗത്തിന്‍റെ ഒരു വിഡിയോ ക്ലിപ്പാണ് സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആകുന്നത്. മുഴുവന്‍ വിഡിയോ കാണാം.
മുകളില്‍ നല്‍കിയ വിഡിയോയില്‍ 31 മിനിറ്റ് 54 സെക്കന്‍റ് കഴിഞ്ഞിട്ടാണ് വൈറല്‍ വിഡിയോയില്‍ കാണുന്ന പ്രസ്താവന രാഹുല്‍ ഗാന്ധി നടത്തുന്നത്. വൈറല്‍ വിഡിയോയില്‍ അദ്ദേഹത്തിന്‍റെ പ്രസ്താവന എഡിറ്റ് ചെയ്തതാണ്. അദ്ദേഹം യഥാര്‍ത്ഥത്തില്‍ പറയുന്നത് ഇങ്ങനെയാണ്:
“രാജ്യത്തിന്‍റെ X-Ray നടത്തിയാല്‍ പാല്‍ എത്രയാണ് പാലില്‍ വെള്ളം എത്രയാണ് എല്ലാം വ്യക്തമാകും(ഹിന്ദി ചോളിന്‍റെ അര്‍ഥം എല്ലാ സത്യവും പുറത്ത് വരും). പിന്നോക്ക വിഭാഗത്തില്‍പെട്ടവര്‍ക്കും, ദളിതര്‍ക്കും, ആദിവാസികള്‍ക്കും, പൊതുവിഭാഗത്തിലെ പാവപെട്ടവര്‍ക്കും ന്യുനപക്ഷങ്ങള്‍ക്കും ഈ രാജ്യത്ത് അവര്‍ക്ക് എത്ര പങ്കുണ്ടെന്ന് അവര്‍ക്ക് അറിയാന്‍ സാധിക്കും . ഇതിന് ശേഷം ഞങ്ങള്‍ രാജ്യത്തിന്‍റെ സമ്പത്തിന്‍റെയും സ്ഥാപനങ്ങളുടെയും സര്‍വേ നടത്തും. ഭാരതത്തിന്‍റെ പണം ആരുടെ കൈയിലാണ് ഏത് സമൂഹത്തിന്‍റെ കൈയിലാണ് എന്ന് ഞങ്ങള്‍ കണ്ടുപിടിക്കും. ഈ ചരിത്രപരമായ നടപടിക്ക് ശേഷം ഞങ്ങള്‍ ഈ വിപ്ലവകരമായ നടപടി എടുക്കും.
രാഹുല്‍ ഗാന്ധി പിന്നോക്ക വിഭാഗത്തില്‍ പെട്ടവരും, ദളിതരും, ആദിവാസികളും, ജനറല്‍ വിഭാഗത്തില്‍പ്പെട്ട പാവങ്ങളെ കുറിച്ചും പറഞ്ഞിരുന്നു. പക്ഷെ അദ്ദേഹത്തിന്‍റെ ഈ പ്രസ്താവന എഡിറ്റ് ചെയ്ത് അദ്ദേഹം ന്യുനപക്ഷങ്ങളെ കുറിച്ച് മാത്രമേ പറഞ്ഞുള്ളുവെന്ന തരത്തില്‍ വ്യാജപ്രചാരണം നടത്തുകയാണ്. എഡിറ്റ് ചെയ്ത വിഡിയോയും യഥാര്‍ത്ഥ വിഡിയോയും തമ്മിലുള്ള താരതമ്യവും നമുക്ക് താഴെ കാണാം.
∙വാസ്തവം
രാഹുല്‍ ഗാന്ധി രാജ്യത്തിലെ പണം ന്യുനപക്ഷങ്ങള്‍ക്ക് നല്‍കുമെന്ന തരത്തിലുള്ള വ്യാജപ്രചരണം നടത്തുന്നത് അദ്ദേഹത്തിന്‍റെ എഡിറ്റ് ചെയ്ത വിഡിയോ ഉപയോഗിച്ചാണ്. ഇത്തരത്തിലൊരു പ്രസ്താവന അദ്ദേഹം നടത്തിയിട്ടില്ല.
English Summary : Fake propaganda in the name of Rahul Gandhi is done using his edited video