ADVERTISEMENT

പൊതുതിരഞ്ഞെടുപ്പിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ  ഭാഗമായി ഇന്ത്യാടുഡേ  പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ  നിന്ന്

ആം ആദ്മി പാർട്ടിയുടെ രാജ്യസഭാ എംപിയായ സ്വാതി മലിവാളിനെ കേ‌ജ്‌രിവാളിന്റെ പിഎ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ വച്ച് മർദ്ദിച്ചുവെന്ന വെളിപ്പെടുത്തലിന് പിന്നാലെ സ്വാതി മലിവാളിനെ മർദ്ദിക്കുന്ന ദൃശ്യം എന്ന രീതിയിൽ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സ്ത്രീകളും പുരുഷന്‍മാരും അടങ്ങുന്ന സംഘം തമ്മിൽ തല്ലുന്നതാണ് വിഡിയോയിൽ കാണുന്നത്. 

"അടി... പൊരിഞ്ഞ അടി..... ഇത് സംഭവിക്കും.AAP രാജ്യസഭ MP സ്വാതി മലിവാളിനെ കേ‌ജ്‌രിവാളിന്റെ പിഎ മർദിക്കുന്ന ദൃശ്യം... ഡൽഹി മുഖ്യമന്ത്രി ഓഫിസിൽ കനത്ത പോരാട്ടം... എല്ലാവരും മുഖ്യമന്ത്രിയാകാൻ ആഗ്രഹിക്കുന്നത്രേ.. കേജ്ജുവുന്റെ ഭാര്യയെ മുഖ്യമന്ത്രി ആക്കാനുള്ള ശ്രമത്തിനെതിരെ പറഞ്ഞതാണ് കാരണം .ഇതുപോലെ ഒരു പാർട്ടി ആണ് ബിജെപി ക്ക് ഭീഷണി എന്ന് മാപ്രകൾ തള്ളുന്നത്.." എന്ന തലക്കെട്ടോടെ പ്രചരിക്കുന്ന ഫെയ്‌സ്ബുക് പോസ്റ്റിന്റെ പൂർണ രൂപം ചുവടെ കാണാം.

എന്നാൽ, പ്രചാരത്തിലുള്ള പോസ്റ്റുകൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഇന്ത്യാ ടുഡേയുടെ അന്വേഷണത്തിൽ കണ്ടെത്തി. ഈ വിഡിയോയ്ക്ക് സ്വാതി മലിവാളുമായി ബന്ധമില്ല. ഇത് ഡൽഹി തീസ് ഹസാരി കോടതിയിലെ മീഡിയേഷൻ സെന്ററിൽ നടന്ന സംഘർഷമാണ്.ഫെയ്‌സ്ബുക് പോസ്റ്റിന്റെ ആർക്കൈവ് ചെയ്ത ലിങ്ക്

∙അന്വേഷണം

പ്രചാരത്തിലുള്ള വിഡിയോയുടെ കീഫ്രെയിമുകൾ ഞങ്ങൾ റിവേഴ്സ് ഇമേജ് സെർച്ചിന്റെ സഹായത്തോടെ പരിശോധിച്ചപ്പോൾ സമാനമായ ദൃശ്യങ്ങളടങ്ങുന്ന നിരവധി പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ കണ്ടെത്തി. ഇതേ വിഡിയോ മിറർ നൗ തങ്ങളുടെ ഔദ്യോഗിക ഫെയ്‌സ്ബുക് പേജിൽ പങ്കിട്ടിട്ടുണ്ട്. ഡൽഹി തീസ് ഹസാരി കോടതിയിലെ മീഡിയേഷൻ സെന്ററിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇവയെന്നും ഒരു കുടുംബത്തിലെ അംഗങ്ങളാണ് തമ്മിൽ തല്ലുന്നതെന്നും വിഡിയോയ്ക്കൊപ്പം കുറിപ്പായി എഴുതിയിട്ടുണ്ട്. പ്രശ്നങ്ങൾ പരിഹരിക്കാൻ ചർച്ചയ്ക്കെത്തിയവരാണ് തമ്മിൽ തല്ലുന്നതെന്നും വിഡിയോയ്ക്കൊപ്പമുള്ള കുറിപ്പിൽ പറയുന്നു. ഈ ഫെയ്‌സ്ബുക് പോസ്റ്റ് കാണാം . പോസ്റ്റിന്റെ ആർക്കൈവ് ചെയ്ത ലിങ്ക് 

k2

തുടർന്ന് നടത്തിയ കീവേഡ് സെർച്ചിൽ വൈറൽ വിഡിയോയുമായി ബന്ധപ്പെട്ട് ഡെയ്ലി ന്യൂസ് പോസ്റ്റ് പ്രസിദ്ധീകരിച്ച റിപ്പോർട്ട് ലഭ്യമായി. 2024 മേയ് 13ന് പ്രസിദ്ധീകരിച്ച ഈ വാർത്തയിലും തീസ് ഹസാരി കോടതിയിലെ ഒരു കുടുംബ തർക്കമെന്നാണ് വിഡിയോയെ കുറിച്ച് പറയുന്നത്. ഈ റിപ്പോർട്ടിന്റെ സ്ക്രീൻഷോട്ട് ചുവടെ കാണാം 

k1

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേ‌ജ്‌രിവാളിന്റെ ഔദ്യോഗിക വസതിയില്‍ വച്ച് തന്നെ മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം ആക്രമിച്ചു എന്ന ആരോപണമാണ് പാർട്ടിയുടെ രാജ്യസഭാ അംഗമായ എംപി സ്വാതി മലിവാൾ ഉയർത്തിയത്. ഈ ആരോപണം ആം ആദ്മി പാർട്ടി സമ്മതിക്കുകയം ചെയ്തിരുന്നു. സംഭവത്തിൽ കടുത്ത നടപടിയുണ്ടാകുമെന്ന് പാർട്ടിയുടെ മുതിർന്ന നേതാവ് സഞ്ജയ് സിങ് എംപി വ്യക്തമാക്കിയിട്ടുണ്ട്. കേ‌ജ്‌രിവാളിന്റെ ക്ഷണം സ്വീകരിച്ച് ഔദ്യോഗിക വസതിയിൽ കൂടിക്കാഴ്ച്ചയ്ക്കെത്തിയ സ്വാതി മലിവാൾ എംപിയെ  സ്വീകരണ മുറിയില്‍ കാത്തിരിക്കവെയാണ് കേ‌ജ്‌രിവാളിന്റെ സ്റ്റാഫംഗമായ വൈഭവ് കുമാര്‍ ആക്രമിച്ചത്. തുടർന്ന് സ്വാതി മലിവാൾ പൊലിസിലും പരാതി നൽകിയിരുന്നു. ഇത് സംബന്ധിച്ച്  പ്രസിദ്ധീകരിച്ച വാർത്ത ഇവിടെ വായിക്കാം .

ലഭ്യമായ വിവരങ്ങളിൽ നിന്നും പ്രചാരത്തിലുള്ള വിഡിയോ സ്വാതി മലിവാളിനെതിരെ ഉണ്ടായ അക്രമമല്ലെന്നും തീസ് ഹസാരി കോടതിയിലെ മീഡിയേഷൻ മുറിയിൽ കുടുംബാഗങ്ങൾ തമ്മിൽ നടന്ന സംഘർഷമാണെന്നും വ്യക്തമായി.

∙ വസ്തുത

ഈ വിഡിയോയ്ക്ക് സ്വാതി മലിവാളുമായി ബന്ധമില്ല.ഡൽഹി തീസ് ഹസാരി കോടതിയിലെ മീഡിയേഷൻ മുറിയിൽ കുടുംബാംഗങ്ങൾ തമ്മിൽ നടന്ന സംഘർഷത്തിന്റെ വിഡിയോയാണിത്.

English Summary: This video is not related to Swati Maliwal. This is a video of a conflict between family members in the mediation room of Delhi's Tees Hazari Court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com