ADVERTISEMENT

പൊതുതിരഞ്ഞെടുപ്പിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി ന്യൂസ്ചെക്കർ  പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന്

ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ വിവിധയിടങ്ങളിൽ ക്രമക്കേടുകള്‍ നടന്നതായി നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു. ഇപ്പോൾ ഗുജറാത്തിൽ ബിജെപിയുടെ ഡ്യൂപ്ലിക്കേറ്റ് വോട്ടിങ് മെഷീൻ ജനങ്ങൾ കയ്യോടെ പൊക്കി”എന്ന അവകാശവാദത്തോടെ ഒരു  പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പോസ്റ്റിന്റെ വസ്തുത പരിശോധിയ്ക്കാനാവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്‌സാപ് ടിപ്‌ലൈനിൽ സന്ദേശമയച്ചിരുന്നു.

∙ അന്വേഷണം

വൈറൽ വിഡിയോയുടെ കീഫ്രെയിം ഉപയോഗിച്ച് തിരഞ്ഞപ്പോൾ,  ഒരു യൂട്യൂബ് ചാനലിൽ  2022 മാർച്ച് 9 ന് ഈ വിഡിയോയുടെ മുഴുവൻ പതിപ്പ് അപ്‌ലോഡ് ചെയ്തതായി കണ്ടെത്തി. മിറർ നൗവും  ഈ വിഡിയോയുടെ മുഴുവൻ പതിപ്പ് 2022 മാർച്ച് 9ന് അവരുടെ ഫെയ്‌സ്ബുക് പേജിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.

“വാരണാസി പഹാരിയാ മാണ്ഡിയിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്ന് വോട്ടെണ്ണലിന് രണ്ട് ദിവസം മുമ്പ് ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ, ഇലക്ഷനിൽ കൃത്രിമം കാട്ടാൻ ബിജെപി കടത്തി കൊണ്ട് പോവുന്നുവെന്ന് സമാജ്‌വാദി പാർട്ടി ആരോപിക്കുന്നുവെന്ന് രണ്ടു വിഡിയോകളുടെയും വിവരണത്തിൽ പറയുന്നുണ്ട്. 2022ലെ ഉത്തർപ്രദേശ് അസംബ്ലി തിരഞ്ഞെടുപ്പ് വേളയിലാണാണിത്.

ഒരു കീ വേർഡ് പരിശോധന നടത്തിയപ്പോൾ, 2022 മാർച്ച് 8ന് ഈ ആരോപണം സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ഒരു പത്രസമ്മേളനം നടത്തി ഉന്നയിച്ചതിനെ പറ്റിയുള്ള എഎൻഐയുടെ എക്സ്പോസ്റ്റും ശ്രദ്ധയിൽപ്പെട്ടു. “പ്രാദേശിക സ്ഥാനാർത്ഥികൾക്ക് ഒരു വിവരവും നൽകാതെയാണ് വാരാണാസി ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റ് ഇവിഎമ്മുകൾ കൊണ്ടുപോകുന്നത്. ഇലക്ഷൻ കമ്മീഷൻ ഇത് പരിശോധിക്കണമെന്ന് സമാജ്‌വാദി നേതാവ് അഖിലേഷ് യാദവ് ആവശ്യപ്പെട്ടു,” എന്നാണ് ഈ എക്സ് പോസ്റ്റിന്റെ വിവരണം.

ഇതുമായി ബന്ധപ്പെട്ട് 2022 മാർച്ച് 8 ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരു പത്രക്കുറിപ്പും  പുറത്തിറക്കിയിരുന്നു. അതിൽ പറയുന്നത്, “2022 മാർച്ച് 8ന്, വാരണാസിയിൽ ഒരു വാഹനത്തിൽ ചില ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ കൊണ്ടുപോകുന്നത് അവിടെ ഉണ്ടായിരുന്ന രാഷ്ട്രീയ പ്രതിനിധികൾ എതിർത്തുവെന്നാണ്.” ജില്ലാ ഇലക്ഷൻ ഓഫീസർ അയച്ച റിപ്പോർട്ട് അനുസരിച്ച്, ഈ ഇവിഎമ്മുകൾ പരിശീലനത്തിനായി അടയാളപ്പെടുത്തിയതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ജില്ലയിലെ കൗണ്ടിങ് ഓഫീസർമാർക്കായി 2022 മാർച്ച് 9 ന് പരിശീലനം സംഘടിപ്പിച്ചിട്ടുണ്ട്. ഇതിനായി ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ (ഇവിഎം) വാരണാസി പഹാരിയാ മാണ്ഡിയിൽ സ്ഥിതി ചെയ്യുന്ന സൂക്ഷിപ്പ് കേന്ദ്രത്തിൽ നിന്നും യുപി കോളേജിലെ പരിശീലന വേദിയിലേക്ക് കൊണ്ടു പോകുന്ന ദൃശ്യങ്ങളാണിത്,തിരഞ്ഞെടുപ്പ് കമ്മീഷന്റെ പത്രക്കുറിപ്പ് പറയുന്നു.

ഇതിൽ നിന്നും വാരണാസി പഹാരിയാ മാണ്ഡിയിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്ന് വോട്ടെണ്ണലിന് രണ്ട് ദിവസം മുമ്പ് ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ, പരിശീലന ആവശ്യങ്ങൾക്കായി കൊണ്ട് പോവുന്നതാണ് വിഡിയോയിലെന്ന് വ്യക്തമായി.

∙ വസ്തുത

ഗുജറാത്തിൽ ബിജെപിയുടെ ഡ്യൂപ്ലിക്കേറ്റ് വോട്ടിങ് മെഷീൻ ജനങ്ങൾ കയ്യോടെ പൊക്കിയെന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന പോസ്റ്റ് വ്യാജമാണ്.വാരണാസി പഹാരിയാ മാണ്ഡിയിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്ന് വോട്ടെണ്ണലിന് രണ്ട് ദിവസം മുമ്പ് ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ, പരിശീലന ആവശ്യങ്ങൾക്കായി കൊണ്ട് പോവുന്നതാണ് വിഡിയോയിലുള്ളത്.

English Summary :The post circulating with the claim that people lifted BJP's duplicate voting machine in Gujarat is fake

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com