ADVERTISEMENT

പൊതുതിരഞ്ഞെടുപ്പിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി ദ് ക്വിന്റ്  പ്രസിദ്ധീകരിച്ച ഫാക്ട്ചെക്ക് മനോരമ ഓൺലൈൻ പരിഭാഷപ്പെടുത്തിയത്

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഒരു ചുവന്ന പുസ്തകം ഉയർത്തിപ്പിടിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. രാഹുൽ ഗാന്ധിയുടെ കൈവശമുള്ളത് ചൈനീസ് ഭരണഘടനയുടെ പകർപ്പാണെന്ന അവകാശവാദവുമായാണ് പ്രചാരണം.എന്നാൽ ഈസ്റ്റേൺ ബുക്ക് കമ്പനി (ഇബിസി) പ്രസിദ്ധീകരിക്കുന്ന ഇന്ത്യൻ ഭരണഘടനയുടെ കോട്ട് പോക്കറ്റ് എഡിഷനാണ് രാഹുൽ ഗാന്ധിയുടെ കയ്യിൽ ഉണ്ടായിരുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായി. വാസ്തവമറിയാം

ra4
ഹിമന്ത ബിശ്വ ശർമയുടെ പോസ്റ്റിന്റെ സ്‌ക്രീൻഷോട്ട്

∙ അന്വേഷണം

ആദ്യം ഞങ്ങൾ 'കോൺസ്റ്റിറ്റ്യൂഷൻ ഓഫ് ഇന്ത്യ റെഡ് കവർ' എന്ന കീവേഡുകൾ ഉപയോഗിച്ച്, ചുവന്ന കവറുള്ള ഭരണഘടനയുടെ ഏതെങ്കിലും പതിപ്പുകൾ ഉണ്ടോ എന്നാണ് പരിശോധിച്ചത്. പരിശോധനയില്‍ ഈസ്റ്റേൺ ബുക്ക് കമ്പനി (ഇബിസി) എന്ന സ്ഥാപനത്തിന്റെ വെബ്സൈറ്റിൽ നിന്ന് ഇത്തരമൊരു എഡിഷനെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായി. 

ra3
ഇ.ബി.സി.യുടെ വെബ്സൈറ്റിൽ നിന്നുള്ള സ്‌ക്രീൻഷോട്ട്

വൈറൽ ചിത്രത്തിൽ രാഹുൽ ഗാന്ധിയുടെ കയ്യിൽ ഉണ്ടായിരുന്ന പുസ്തകത്തിന് സമാനമായിരുന്നു ഈ പുസ്തകം.

ra2
ചിത്രങ്ങൾ തമ്മിലുള്ള താരതമ്യം

കോൺസ്റ്റിറ്റ്യൂഷൻ കോട്ട് പോക്കറ്റ് എഡിഷൻ എന്ന കീവേഡുകളുടെ സഹായത്തോടെ പുസ്തകത്തിന്റെ കൂടുതൽ വിവരങ്ങൾക്കായി സമൂഹമാധ്യമങ്ങളിൽ തിരഞ്ഞപ്പോൾ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ഇബിസി ഡയറക്ടർമാർ  ഭരണഘടനയുടെ ഇതേ പതിപ്പിന്റെ ഒരു പകർപ്പ് സമ്മാനിക്കുന്ന ചിത്രം എക്‌സിൽ നിന്ന് ഞങ്ങൾക്ക് ലഭിച്ചു.

കൂടുതൽ അന്വേഷണത്തിൽ ലഭിച്ച ഒരു ഫെയ്‌സ്ബുക് പോസ്റ്റിൽ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഭരണഘടനയുടെ ഇതേ എഡിഷനിലുള്ള പുസ്തകം കൈയ്യിൽ പിടിച്ചു നിൽക്കുന്ന മറ്റൊരു ചിത്രവും  ലഭിച്ചു. 2017 ജൂലൈയിൽ  രാംനാഥ് കോവിന്ദ് രാഷ്ട്രപതിയായി അധികാരമേറ്റ ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശനത്തിനെത്തിയപ്പോഴുള്ളതാണ് ഈ ചിത്രം. ഇത് സംബന്ധിച്ച റിപ്പോർട്ട് കാണാം 

ra1
നരേന്ദ്രമോദി- രാംനാഥ് കോവിന്ദ് കൂടിക്കാഴ്ച്ച

∙ വസ്തുത 

ചൈനയുടെ ഭരണഘടന രാഹുൽ ഗാന്ധി കൈവശം വച്ചിരിക്കുന്നുവെന്ന അവകാശവാദവുമായി പ്രചരിക്കുന്ന ചിത്രം വ്യാജമാണ്

English Summary: The picture circulating claiming that Rahul Gandhi is holding the Constitution of China is fake

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com