ADVERTISEMENT

പൊതുതിരഞ്ഞെടുപ്പിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി ബൂം  പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന്

പ്രസിഡന്റ് ദ്രൗപതി മുർമുവിനെ കറുത്ത തൊലിയുള്ളവളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചെന്ന അവകാശവാദവുമായി ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 

എന്നാൽ വംശീയ പരാമർശങ്ങളുടെ പേരിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് മുൻ ചെയർമാൻ സാം പിത്രോദയെ വിമർശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിഡിയോയാണ്  ദ്രൗപതി മുർമുവിനെ മോദി അവഹേളിക്കുന്നതായുള്ള അവകാശവാദവുമായി പ്രചരിക്കുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായി.

ദക്ഷിണേന്ത്യക്കാർ ആഫ്രിക്കക്കാരെ പോലെയാണെന്നും വടക്കുകിഴക്കുള്ളവർ ചൈനക്കാരെപ്പോലുള്ളവരാണെന്നുമായിരുന്നു പിത്രോദയുടെ വിവാദപ്രസ്താവന. ഒരു ഇംഗ്ലിഷ് പത്രത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു പരാമർശം. ഇതു വൻ വിവാദത്തിനാണ് വഴിവച്ചത്. ജനാധിപത്യ രാജ്യമെന്ന നിലയിലുള്ള ഇന്ത്യയുടെ പദവിയെ കുറിച്ചും നാനാത്വത്തിൽ ഏകത്വമുളള രാജ്യമാണ് ഇന്ത്യ എന്നും സംസാരിക്കുന്നതിനിടയിലാണ് ഇത്തരമൊരു പരാമർശം ഉണ്ടായത്. ‘‘ഇന്ത്യയുടെ കിഴക്ക് ഭാഗത്തുള്ളവർ ചൈനക്കാരെപ്പോലെയാണ്, പടിഞ്ഞാറുഭാഗത്തുള്ളവർ അറബികളെ പോലെയാണ്, വടക്കുള്ളവർ വെള്ളക്കാരെപ്പോലെയാണ്, ദക്ഷിണേന്ത്യക്കാർ ആഫ്രിക്കക്കാരെപ്പോലെ. എന്നിരുന്നാലും ഞങ്ങളെല്ലാവരും സഹോദരീസഹോദരന്മാരാണ്.’’ എന്നായിരുന്നു പിത്രോദയുടെ വാക്കുകൾ.

∙ അന്വേഷണം

"കറുത്ത തൊലിയുള്ളവർ, എല്ലാവരും ആഫ്രിക്കയിൽ നിന്നുള്ളവരാണ്, ദ്രൗപതി മുർമുവും ആഫ്രിക്കക്കാരിയാണ്, കറുത്ത ചർമ്മമുള്ളതിനാൽ അവളെ പരാജയപ്പെടുത്തണം" എന്ന് മോദി പറയുന്നതായിട്ടാണ് വിഡിയോ പ്രചരിക്കുന്നത്. വിഡിയോ കാണാം . 

ആർക്കൈവ് ചെയ്ത ലിങ്ക് കാണാം 

വൈറൽ വിഡിയോ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തിന്റെ ദൈർഘ്യമേറിയ വിഡിയോയിൽ നിന്ന്  ക്രോപ്പ് ചെയ്തതാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. യഥാർഥ പ്രസംഗത്തിൽ, വംശീയ പരാമർശങ്ങളുടെ പേരിൽ സാം പിത്രോദയെ വിമർശിച്ച മോദി, പ്രസിഡന്റ് ദ്രൗപതി മുർമുവിന്റെ സ്ഥാനാർത്ഥിത്വത്തെ കോൺഗ്രസ് എതിർത്തത് അവരുടെ ചർമ്മത്തിന്റെ നിറം കൊണ്ടാണെന്നും പറയുന്നുണ്ട്.

ബിജെപിയുടെ ഔദ്യോഗിക യൂട്യൂബ് ചാനൽ 2024 മെയ് 8ന് പോസ്റ്റ് ചെയ്ത വിഡിയോയിൽ നിന്നാണ് വൈറൽ ക്ലിപ്പിന്റെ യതാർത്ഥ വിഡിയോ ഞങ്ങൾക്ക് ലഭിച്ചത്. വിഡിയോയുടെ 44–ാം മിനിറ്റിൽ അമേരിക്കയിൽ 'ഷെഹ്‌സാദ'യുടെ തത്വശാസ്ത്ര വഴികാട്ടിയായ ഒരു അമ്മാവൻ ഉണ്ടെന്നും ക്രിക്കറ്റിലെ മൂന്നാം അമ്പയറെപ്പോലെ ഈ 'ഷെഹ്‌സാദ' മൂന്നാമന്റെ ഉപദേശം സ്വീകരിക്കുന്നുവെന്നും ഞാൻ മനസ്സിലാക്കി. ഈ തത്ത്വചിന്തകനായ അമ്മാവൻ പറഞ്ഞു, കറുത്ത തൊലിയുള്ളവർ ആഫ്രിക്കയിൽ നിന്നുള്ളവരാണ്. "അപ്പോൾ എനിക്ക് മനസ്സിലായി, ചർമ്മത്തിന്റെ നിറം നോക്കുമ്പോൾ,  ദ്രൗപതി മുർമു ആഫ്രിക്കക്കാരിയാണെന്ന് കോൺഗ്രസ് ധരിച്ചു. അവരുടെ ചർമ്മത്തിന്റെ നിറം കറുപ്പായതിനാൽ കോൺഗ്രസിന് അവരെ പരാജയപ്പെടുത്തണമായിരുന്നെന്ന് മോദി വിമർശിക്കുന്നുണ്ട്. മുർമു കറുത്ത തൊലിയുള്ളവനാണെന്ന് മോദി വിളിച്ചുവെന്ന തെറ്റായ അവകാശവാദം ഉന്നയിക്കാൻ ഇതിന് മുമ്പുള്ള ഭാഗം വൈറൽ വിഡിയോയിൽ നിന്ന് എഡിറ്റ് ചെയ്തിട്ടുണ്ട്. പ്രസംഗത്തിന്റെ പൂർണരൂപം ചുവടെ കാണാം

∙ വസ്തുത

വംശീയ പരാമർശങ്ങളുടെ പേരിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് മുൻ ചെയർമാൻ സാം പിത്രോദയെ വിമർശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിഡിയോയാണ് എഡിറ്റ് ചെയ്ത്, ദ്രൗപതി മുർമുവിനെ മോദി അവഹേളിക്കുന്നതായുള്ള അവകാശവാദവുമായി പ്രചരിക്കുന്നത്.

English Summary:Prime Minister Narendra Modi did not call President Draupadi Murmu black

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com